പത്തനംതിട്ട ളാഹയിലെ വാഹനാപകടം : പരിക്കേറ്റ എട്ടുവയസുകാരൻ മണികണ്ഠന് അടിയന്തര ശസ്ത്രക്രിയ : മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി 

കോട്ടയം : പത്തനംതിട്ട ളാഹയിൽ അയ്യപ്പഭക്തരുടെ വാഹനം അപകടത്തിൽപ്പെട്ട പരിക്കേറ്റ് ചികിത്സ തേടിയ എട്ടുവയസ്സുകാരൻ മണികണ്ഠനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. കുട്ടിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിലാണ് ഇത് സംബന്ധിച്ച് വിശദീകരണം ഉള്ളത്. 

അപകടത്തിൽ പരിക്കേറ്റ  അഞ്ച് അയ്യപ്പന്മാരെയാണ് രാവിലെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിന്നും കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചത്. എട്ടു വയസ്സുള്ള മണികണ്ഠൻ എന്ന കുട്ടിക്ക് ശ്വാസകോശത്തിലും കരളിനും വലതു കാൽ മുട്ടിനും പരിക്കേറ്റിട്ടുണ്ട്. ശരീരത്തിന്റെ പുറംഭാഗത്തെ മസിലിൽ ഉണ്ടായ ക്ഷതത്തിന് കുട്ടികളുടെ ശസ്ത്രക്രിയ വിഭാഗത്തിന്റെ മേൽനോട്ടത്തിൽ അടിയന്തിര ശസ്ത്രക്രിയയ്ക്ക് ശേഷം കുട്ടിയെ ഐസിയുവിലേക്ക് മാറ്റിയിട്ടുണ്ട്. അപകടത്തിൽ പരിക്കേറ്റു ചികിത്സ തേടിയ രാജശേഖരൻ (23 ) , രാജേഷ് (35) , ഗോപി ( 33 )  , തരുൺ (23) എന്നിവർ പരിക്കുകളുടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. 

Hot Topics

Related Articles