ആലപ്പുഴ: ആലപ്പുഴ ശുദ്ധജല പദ്ധതിയുടെ ജലവിതരണം ക്രിസ്മസ് കഴിഞ്ഞാൽ ഉടൻ തുടങ്ങുമെന്ന് അധികൃതർ. ഇപ്പോൾ നിയന്ത്രണ വിധേയമായി പ്രഷർ കുറച്ചാണ് വിതരണം.1200 മീറ്റർ പൈപ്പ് മാറ്റുന്നതിന്റെ ഭാഗമായുള്ള പൈപ്പിടൽ ഇന്നലെ മുതൽ വേഗത്തിലായി.
ഇന്നലെ ഒരു പൈപ്പ് കൂടി സ്ഥാപിച്ചു. ഇതിനകം 6 മീറ്റർ ആഴത്തിൽ കുഴിയെടുത്ത് 33 പൈപ്പുകൾ സ്ഥാപിച്ചു.പൈപ്പ് ഇടുന്നത് അവസാന ഘട്ടത്തിൽ ആയതോടെ പ്രഷർ ടെസ്റ്റിനുള്ള തയാറെടുപ്പ് തുടങ്ങി. സ്ഥാപിച്ച പുതിയ പൈപ്പ് നിശ്ചിത പ്രഷർ താങ്ങുന്നതാണോ, ചോർച്ച ഉണ്ടാകില്ലെന്നും അറിയാനുള്ള ടെസ്റ്റ് ആണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പൈപ്പിനുള്ളിൽ വെള്ളം നിറച്ച് ഒരു ചതുരശ്ര സെന്റിമീറ്ററിന് 9 കിലോഗ്രാം പ്രഷർ എന്ന തോതിൽ 24 മണിക്കൂർ നിരീക്ഷിച്ച് ചോർച്ചയില്ലെന്ന് ഉറപ്പിക്കും. പ്രഷർ ടെസ്റ്റ് ഇന്നോ നാളെയോ തുടങ്ങി ക്രിസ്മസിന് മുൻപ് തീർക്കാനാണ് തീരുമാനം.