എല്ലാംപഴയ പടി തന്നെ :പൈപ്പില്‍ വീണ്ടും ചോര്‍ച്ച

ആലപ്പുഴ :ആലപ്പുഴ ശുദ്ധജല പദ്ധതി കമ്മിഷൻ ചെയ്ത ദിവസം മുതൽ പൊട്ടിക്കൊണ്ടിരുന്ന പൈപ്പ് മാറ്റി ഇന്നലെ പമ്പിങ് തുടങ്ങിയപ്പോൾ വീണ്ടും ചോർച്ച. 76 തവണ പൊട്ടിയ എച്ച്ഡിപിഇ പൈപ്പ് ഉപേക്ഷിച്ച് പകരം സ്ഥാപിച്ച എംഎസ് പൈപ്പിൽ ആണ് ചെറിയ ചോർച്ച ഉണ്ടായത്.

Advertisements

പൈപ്പുകൾ യോജിപ്പിക്കാൻ വെൽഡിങ് ചെയ്തപ്പോഴുണ്ടായ വെൽഡിങ് തകരാറാണ് ചോർച്ചയ്ക്കു കാരണമെന്നു പദ്ധതിയുടെ സാങ്കേതിക ചുമതലയുള്ള പ്രോജക്ട് ഡിവിഷൻ ഡപ്യൂട്ടി മാനേജർ പറഞ്ഞു. പൈപ്പ് മാറ്റി സ്ഥാപിക്കൽ പൂർത്തിയാക്കിയ ശേഷം സാങ്കേതിക പരിശോധന നടത്തി ഇന്നലെ രാവിലെ പത്തരയോടെ പമ്പിങ് തുടങ്ങിയപ്പോഴാണു ചോർച്ച കണ്ടത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തകഴി ആർബിഎം ആശുപത്രിക്ക് കിഴക്ക് കന്നാമുക്ക് റേഷൻ കടയുടെ മുൻവശത്താണ് ചോർച്ചയുണ്ടായത്. പമ്പിങ് നിർത്തിവച്ച് മണ്ണ് നീക്കം ചെയ്തു പരിശോധിച്ചപ്പോൾ പൈപ്പുകൾ തമ്മിൽ ചേർത്തുവച്ച് വെൽഡിങ് ചെയ്ത ഭാഗത്താണ് പുതിയ ചോർച്ചയെന്നു കണ്ടെത്തി. ജലവിതരണത്തിനു തടസ്സമാകുന്ന ചോർച്ചയല്ലെങ്കിലും പമ്പിങ് നിർത്തിവച്ച് രാത്രി തന്നെ പരിഹരിച്ച ശേഷം ജലവിതരണം തുടങ്ങുന്നതിനായിരുന്നു തീരുമാനം.

Hot Topics

Related Articles