“ഹര്‍ ഖര്‍ തിരംഗ…” സാമൂഹ്യ മാധ്യമങ്ങളിലെ ‘മുഖചിത്രം ഇന്ത്യന്‍ പതാകയാക്കി മാറ്റണം’; പുതിയ ആഹ്വാനവുമായി മോദി

ദില്ലി: സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി രാജ്യത്തെ ജനങ്ങളോട് പുതിയ ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഹര്‍ ഖര്‍ തിരംഗ ആശയത്തിന് ശക്തി പകരുക എന്ന ലക്ഷ്യത്തോടെ സാമൂഹ്യ മാധ്യമങ്ങളിൽ അക്കൗണ്ടുകളുടെ മുഖചിത്രം ഇന്ത്യന്‍ പതാകയാക്കി മാറ്റണം എന്നാണ് അദ്ദേഹം ആഹ്വാനം ചെയ്തിരിക്കുന്നത്. രാജ്യവും നമ്മുളം തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കാന്‍ ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിന്റെ ഭാഗമായി സ്വന്തം അക്കൗണ്ടിലെ മുഖചിത്രം മോദി മാറ്റിയിട്ടുണ്ട്.

Hot Topics

Related Articles