‘ഗ്ലോബല്‍ ലീഡര്‍ അപ്രൂവല്‍ റേറ്റിംഗ് ട്രാക്കർ’; ലോക നേതാക്കളിൽ ഒന്നാമതായി മോദി

‘ഗ്ലോബല്‍ ലീഡര്‍ അപ്രൂവല്‍ റേറ്റിംഗ് ട്രാക്കർ’ സര്‍വേയിൽ മോദി ഒന്നാം സ്ഥാനത്ത്. ലോക നേതാക്കള്‍ക്കിടയില്‍ ഏറ്റവും ഉയര്‍ന്ന അംഗീകാര റേറ്റിംഗുള്ള നേതാവായാണ് മോദിയെ തിരഞ്ഞെടുത്തത്. ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വിവരം പുറത്തുവിട്ടത്.

യു എസ് ആസ്ഥാനമായുള്ള പൊളിറ്റിക്കല്‍ ഇന്റലിജൻസ് കമ്പനിയായ മോര്‍ണിംഗ് കണ്‍സള്‍ട്ട് നടത്തിയ പ്രതിവാര സർവെയിലാണ് മോദിയെ തിരഞ്ഞെടുത്തത്. ഗ്ലോബല്‍ ലീഡര്‍ അപ്രൂവല്‍ റേറ്റിംഗ് ട്രാക്കര്‍’ പ്രകാരം 76 ശതമാനം ആളുകള്‍ പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തെ അംഗീകരിക്കുന്നു . മുൻ റേറ്റിംഗുകളിലും പ്രധാനമന്ത്രി മോദി ഒന്നാം സ്ഥാനത്തായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

22 ലോകനേതാക്കളുടെ പട്ടികയില്‍ 76 ശതമാനം പേരാണ് മോദിയെ പിന്തുണച്ചത്. അതേ സമയം, 18 ശതമാനം പേരാണ് മോദിയോട് വിയോജിപ്പ് രേഖപ്പെടുത്തിയത്.

പട്ടികയിലെ ആദ്യ പത്ത് നേതാക്കള്‍

നരേന്ദ്ര മോദി ( ഇന്ത്യ ) – 76
അലെൻ ബെര്‍സെറ്റ് ( സ്വിറ്റ്സര്‍ലൻഡ് ) – 64%
ആന്ദ്രേസ് മാനുവല്‍ ലോപ്പസ് ഒബ്രഡോര്‍ (മെക്‌സിക്കോ) -61%
ലൂല ഡ സില്‍വ ( ബ്രസീല്‍ ) – 49 %
ആന്റണി ആല്‍ബനീസ് ( ഓസ്ട്രേലിയ ) – 48 %
ജോര്‍ജിയ മെലോനി ( ഇറ്റലി ) – 42 %
ജോ ബൈഡൻ ( യു.എസ് ) – 40 %
പെഡ്രോ സാഞ്ചസ് ( സ്‌പെയ്ൻ ) – 39 %
ലിയോ വരാഡ്കര്‍ ( അയര്‍ലൻഡ് ) – 38 %
ജസ്റ്റിൻ ട്രൂഡോ ( കാനഡ ) – 37 %

Hot Topics

Related Articles