സംസ്ഥാനം “നിപമുക്തം” : കോഴിക്കോട് ചികിത്സയിൽ കഴിഞ്ഞിരുന്ന 9 വയസുകാരൻ അടക്കം ഇന്ന് ആശുപത്രി വിടും

കോഴിക്കോട്: കോഴിക്കോട് നിപ ബാധിച്ച് ചികിത്സയിലായിരുന്ന രണ്ട് പേരും ഇന്ന് ആശുപത്രി വിടും. അതീവ ഗുരുതരാവസ്ഥയിൽ നിന്നും അതിജീവിച്ചെത്തിയ ഒമ്പത് വയസുകാരനും, മാതൃസഹോദരനും നിപ നെഗറ്റീവായി. ഇരുവരുടെയും പ്രോട്ടോകോൾ പ്രകാരമുളള രണ്ട് റിസൾട്ടുകളും നെഗറ്റീവായതോടെയാണ് ആശുപത്രി വിടുന്നത്. നിപ ബാധിച്ച് ചികിത്സയിലായിരുന്ന നാല് പേരും രോഗമുക്തി നേടി ഡബിൾ നെഗറ്റീവ് (ഇടവേളയിൽ നടത്തിയ രണ്ട് പരിശോധനകളും നെഗറ്റീവ്) ആയതായി ആരോഗ്യമന്ത്രി അറിയിച്ചു.

Advertisements

ഇതിനിടെ പരിശോധനക്കയച്ച വവ്വാല്‍ സാമ്പിളുകളില്‍ നിപ വൈറസ് ഇല്ലെന്ന് കണ്ടെത്തി. ഭോപ്പാല്‍ ലാബിലേക്കയച്ച 42 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവായി. വവ്വാല്‍ ഉള്‍പ്പെടെ വിവിധ ജീവികളുടെ സാമ്പിളുകള്‍ പരിശോധനക്ക് അയച്ചിരുന്നു. നിപ ബാധിത മേഖലകളില്‍ നിന്ന് സെപ്തംബര്‍ 21നാണ് സാമ്പിള്‍ ശേഖരിച്ചിരുന്നത്. ഭോപ്പാല്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസിലെ പരിശോധനാ ഫലമാണ് പുറത്ത് വന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

2018ലും 2021ലും ഇത്തവണയും മനുഷ്യരില്‍ പ്രവേശിച്ചത് ഒരേ വകഭേദത്തിലുള്ള നിപ വൈറസ് തന്നെയാണ്. പഠനം നടത്തിയ കേന്ദ്രസംഘമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കോഴിക്കോട് രണ്ട് പേരാണ് നിപ ബാധിച്ച് മരിച്ചത്. 

Hot Topics

Related Articles