ഓൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ വനിതാ ദിനാചരണം : അസോസിയേഷൻ അംഗങ്ങളായ വനിതകൾക്കായി ഫോട്ടോഗ്രാഫി മത്സരം; അവസാന തീയതി ഫെബ്രുവരി 28

കോട്ടയം: ലോക വനിതാ ദിനാചരണത്തിന്റെ ഭാഗമായി ഓൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ അസോസിയഷൻ അംഗങ്ങളായ വനിതകൾക്കായി ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. വുമൺ അറ്റ് വർക്ക് എന്ന വിഷയത്തിലെ ചിത്രങ്ങളാണ് മത്സരത്തിനായി പരിഗണിക്കുന്നത്. പതിനായിരം രൂപയാണ് ഒന്നാം സമ്മാനം, 5000 രൂപ രണ്ടാം സമ്മാനവും, 3000 രൂപ മൂന്നാം സമ്മാനവുമായി ലഭിക്കും.
മത്സരത്തിൽ ഉൾപ്പെടുത്തേണ്ട ചിത്രങ്ങൾ ഫെബ്രുവരി 28 ന് മുൻപ് ലഭിക്കണം.
കൂടുതൽ വിവരങ്ങൾക്ക് ബി.രവീന്ദ്രൻ- 9447252133, അംബി വിശ്വേശ്വരൻ – 9847134003.

Hot Topics

Related Articles