കോട്ടാങ്ങൽ പടയണി: പത്തനംതിട്ടയിലെ ഈ താലൂക്കിൽ നാളെയും മറ്റന്നാളും സ്‌കൂളുകൾക്ക് അവധി; അവധി ജില്ലയിലെ ഈ സ്‌കൂളുകൾക്ക്

പത്തനംതിട്ട: മല്ലപ്പള്ളി താലൂക്കിലെ കോട്ടാങ്ങൽ പടയണി സമാപന ദിവസങ്ങളായ ജനുവരി 27, 28 തീയതികളിൽ ഉച്ചയ്ക്ക് ശേഷം 12 സ്‌കുളുകൾക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഡോ.ദിവ്യ എസ് അയ്യർ ഉത്തരവായി. കുളത്തൂർ ഗവ.എൽ.പി സ്‌കൂൾ, വായ്പ്പൂർ എൻ.എസ്.എസ്.എച്ച്.എസ്.എസ്, കുളത്തൂർ സെന്റ് ജോസഫ് എച്ച്.എസ്, പൊറ്റമല കുളത്തൂർ ലക്ഷ്മിവിലാസം എൽപി സ്‌കൂൾ, ചുങ്കപ്പാറ ക്രിസ്തുരാജ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ, ചുങ്കപ്പാറ സെന്റ് ജോർജ് എച്ച്.എസ്, ചുങ്കപ്പാറ സി.എം.എസ്.എൽ.പി.എസ്, കോട്ടാങ്ങൽ അൽ ഹിന്ദ് പബ്ലിക് സ്‌കൂൾ, കോട്ടാങ്ങൾ ഗവ.എൽ.പി സ്‌കൂൾ, താഴത്തുവടകര ഗവ.എച്ച്.എസ്.എസ്, വെളളാവൂർ എസ്.എൻ.യു.പി സ്‌കൂൾ, വെളളാവൂർ ഗവ.എൽ പി സ്‌കൂൾ എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി.

Hot Topics

Related Articles