കായംകുളത്ത് ഡി വൈ എഫ് ഐ പ്രവർത്തകൻ കുത്തേറ്റ് മരിച്ചു

ആലപ്പുഴ : കായംകുളത്ത് ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റി അംഗം കുത്തേറ്റു മരിച്ചു. ഡിവൈഎഫ്ഐ ദേവികുളങ്ങര മേഖലാ കമ്മിറ്റി അംഗം പുതുപ്പള്ളി വേലശ്ശേരി തറയിൽ സന്തോഷ് – ശകുന്തള ദമ്പതികളുടെ മകൻ അമ്പാടിയാണ് ഇന്നലെ വൈകുന്നേരം ആറു മണിയോടെ നടുറോഡിൽ നാലംഗ സംഘത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കഴുത്തിൽ കുത്തേറ്റ അമ്പാടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ക്രിമിനൽ കേസ് പ്രതികളായ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

Advertisements

Hot Topics

Related Articles