എടത്വയില്‍ സംരംഭകത്വ ശില്‍പശാല ഇന്ന്

ആലപ്പുഴ : എടത്വ ഗ്രാമപഞ്ചായത്തും ജില്ലാ വ്യവസായ വകുപ്പും ചേര്‍ന്ന് ഇന്ന് രാവിലെ 10 മണിക്ക് എടത്വ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ വച്ച് സംരംഭകത്വ ശില്‍പശാല നടത്തുന്നു. കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ മുഖേന വ്യവസായ വകുപ്പിലൂടെ നടപ്പിലാക്കുന്ന സാമ്പത്തിക സഹായ പദ്ധതികളെക്കുറിച്ചും ബാങ്ക് വായ്പാ നടപടികളെക്കുറിചും ക്ലാസ് എടുക്കും. പരിപാടിയില്‍ വ്യവസായ വകുപ്പ് ഉദ്യോഗസ്ഥരും വിവിധ ബാങ്ക് പ്രതിനിധികളും പങ്കെടുക്കും. പദ്ധതികള്‍ സംബന്ധിച്ച് ബോധവല്‍ക്കരണം നടക്കും. ചമ്പക്കുളം ബ്ലോക്ക്പ്രസിഡന്റ് ജിന്‍സി ജോളി ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി വര്‍ഗീസ് അധ്യക്ഷത വഹിക്കും. രജിസ്ട്രഷന്‍: 9447666149

Advertisements

Hot Topics

Related Articles