ആലപ്പുഴയിൽ എക്സൈസിന്റെ ലഹരി മരുന്ന് വേട്ട : മാരക മയക്കുമരുന്നുമായി യുവാക്കൾ പിടിയിൽ

ആലപ്പുഴ: നഗരത്തിൽ
എക്സൈസ് നടത്തിയ രാത്രികാല പരിശോധനയിൽ
മയക്കുമരുന്നുമായി യുവാക്കൾ പിടിയിൽ. ആറാട്ടുവഴി ബംഗ്ലാവ് പറമ്പിൽ അൻഷാദ് (34), നോർത്താര്യാട് എട്ടുകണ്ടത്തിൽ കോളനിയിൽ ഫൈസൽ (28) എന്നിവരെയാണ് 8.713 ഗ്രാം മെത്താംഫിറ്റമിനും 284 ഗ്രാം കഞ്ചാവുമായി എന്നിവയുമായി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എസ് സതീഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. മയക്കുമരുന്ന് വിറ്റതിൽ നിന്നും ലഭിച്ച 3000 രൂപയും പിടിച്ചെടുത്തു. ബാംഗ്ലൂരിൽ നിന്നും ഒഡീഷയിൽ നിന്നും എറണാകുളത്തുള്ള ഇടനിലക്കാർ വഴിയാണ് ഇവർക്ക് മയക്കുമരുന്ന് ലഭിച്ചിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ ജി ജയകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ മുസ്തഫ എച്ച്. അനിൽകുമാർ ടി, ഷഫീക്ക് കെ എസ്, പ്രദീഷ് പി നായർ, വനിതാ സിവിൽ എക്സൈസ് ഓഫീസർ വിജി എം വി, ഷാജു സി ജി എന്നിവർ പങ്കെടുത്തു.

Advertisements

Hot Topics

Related Articles