നീരേറ്റുപുറം ജലമേള ഓണാഘോഷ പരിപാടി സമാപിച്ചു

ആലപ്പുഴ :
എടത്വ നീരേറ്റുപുറം ജലമേളയോടനുബന്ധിച്ചുള്ള മൂന്നു ദിവസം നീണ്ടു നിന്ന ഓണാഘോഷ പരിപാടികള്‍ക്ക് സമാപനമായി. വിദേശ ടൂറിസ്റ്റുകള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ജലോത്സവ പ്രേമികള്‍ പരിപാടിയില്‍ പങ്കെടുത്തു. അത്തപ്പൂക്കള മത്സരം, കസേരകളി, കുട്ടനാടന്‍ ആറന്‍മുള വഞ്ചിപ്പാട്ടു മല്‍സരങ്ങള്‍ നടന്നു. വാദ്യമേളങ്ങളുടെയും നാടന്‍ കലാരൂപങ്ങളുടെയും അകമ്പടിയോടെ സാംസ്‌ക്കാരികഘോഷ ചക്കുളത്തുകാവ് ജംഗ്ഷനില്‍ നിന്നും ആരംഭിച്ച് ജയിംസ് ചുങ്കത്തില്‍ നഗറില്‍ സമാപിച്ചു. സാംസ്‌ക്കാരിക സമ്മേളനം പനയന്നൂര്‍ക്കാവ് മുഖ്യ കാര്യദര്‍ശി ആനന്ദന്‍ നമ്പൂതിരി ഭദ്രദീപം തെളിയിച്ചു.

Advertisements

സമാപന സമ്മേളനം കേരള കോ ഓപ്പറേറ്റീവ് ബാങ്ക് വെല്‍ഫയര്‍ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ആര്‍. സനല്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. സമിതി ചെയര്‍മാന്‍ റെജി തൈകടവില്‍ അധ്യക്ഷത വഹിച്ചു. തലവടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോജി ഏബ്രഹാം മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ബിനു ഐസക്ക് രാജു ഓണസന്ദേശം നല്‍കി. ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് പിഷാരത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ തോമസ് ബേബി, ഗ്രേയിസി അലക്‌സാണ്ടര്‍, ജോജി ജെ വൈല്ലപ്പള്ളി, എം.പി. രാജന്‍, ജലോത്സവസമിതി ഭാരവാഹികളായ ബാബു വലിയവീടന്‍, പ്രകാശ് പനവേലി, ബിജു പാലത്തിങ്കല്‍, മാത്യൂസ് കണ്ടത്തില്‍ , വി.കെ. കുര്യന്‍, സന്തോഷ് ഗോകുലം, ഈ.കെ. തങ്കപ്പന്‍, മാത്യു എം. വര്‍ഗീസ്, പി.റ്റി. പ്രകാശ്, അജീഷ് നെല്ലിശ്ശേരി, മോനി ഉമ്മന്‍, മീനു തോമസ്, അനില്‍ വെറ്റിലകണ്ടം എന്നിവര്‍ പ്രസംഗിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.