സ്മാർട്ട് ക്ലാസ് റൂം നിർമ്മിക്കാനൊരുങ്ങി പുന്നപ്ര ബീച്ച് എൽപി സ്കൂളിൽ

ആലപ്പുഴ : പുന്നപ്ര ബീച്ച് എൽപി സ്കൂളിൽ പുതിയ സ്മാർട്ട് ക്ലാസ് റൂം നിർമ്മിക്കാനൊരുങ്ങുന്നു. ആലിശ്ശേരിൽ വേലു മെമ്മോറിയൽ ഫൗണ്ടേഷൻ ആണ് സ്മാർട്ട് ക്ലാസ് റൂം നിർമ്മിച്ചു നൽകുന്നത്. നിർമ്മാണ ഫണ്ടിലേക്കുള്ള തുക സ്കൂൾ മാനേജർ അഖിലാനന്ദൻ ഫൗണ്ടേഷൻ ഭാരവാഹി സുധീഷ് ദിനകരനിൽ നിന്ന് ഏറ്റുവാങ്ങി. മുൻ എംഎൽഎ വി. ദിനകരൻ, തങ്കജി, അനീഷ് എന്നിവർ ചടങ്ങിൽ
സന്നിഹിതരായിരുന്നു.

Advertisements

Hot Topics

Related Articles