മാവേലിക്കര യൂണിയന്റെ ശ്രീനാരായണ ഗുരുദേവജയന്തി ആഘോഷം 31 ന്

ആലപ്പുഴ : എസ് എൻ ഡി പി യോഗം റ്റി കെ മാധവൻ സ്മാരക മാവേലിക്കര യൂണിയന്റെ നേതൃത്വത്തിൽ 169-ാമത് ശ്രീനാരായണ ഗുരുദേവജയന്തി ആഘോഷം 31 ന് നടത്തും. യൂണിയൻ ആസ്ഥാന മന്ദിരത്തിലെ ഗുരു പ്രതിഷ്ഠാ മണ്ഡപത്തിൽ കലശം, ഗുരു പുഷ്പാഞ്ജലി ഗുരുപൂജ, ഹവനം എന്നിവ നടക്കും. ഉച്ചക്ക് 2ന് ഗുരുദേവ ജയന്തി സമ്മേളനം റ്റി കെ മാധവ നഗറിൽ നടക്കും. യൂണിയൻ കൺവീനർ ഡോ. ഏ വി ആനന്ദ രാജിന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന സമ്മേളനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. കൊടിക്കുന്നിൽ സുരേഷ് എംപി മുഖ്യാതിഥിയാകും. എസ് അരുൺ കുമാർ എംഎൽഎ, യു പ്രതിഭ എംഎൽഎ, മുനിസിപ്പൽ ചെയർമാൻ കെ വി ശ്രീകുമാർ, കേന്ദ്ര സർക്കാർ അഡീ.സ്റ്റാന്റിംഗ് കോൺസൽ മെമ്പർ കെ കെ അനൂപ് എന്നിവർ ജയന്തിദിന സന്ദേശം നൽകും.

Advertisements

Hot Topics

Related Articles