സ്കൂട്ടറിൽ സഞ്ചരിച്ചു മദ്യ വില്പന : പുന്നപ്ര സ്വദേശി പിടിയിൽ

ആലപ്പുഴ : പുന്നപ്ര കുറവൻതോട് ഭാഗത്ത് സ്കൂട്ടറിൽ സഞ്ചരിച്ചു മദ്യ വിൽപ്പന നടത്തിയ പുന്നപ്ര സ്വദേശി പിടിയിൽ. പുന്നപ്ര തെക്കു പഞ്ചായത്ത് കുറവൻതോട് വെളിയിൽ കൊച്ചുപ്രേമൻ എന്നു വിളിക്കുന്ന രജീഷ് (41) നെയാണ് പോലീസ് അറസ്റ്റു ചെയതത്. ആറര ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായാണ് ഇയ്യാളെ പുന്നപ്ര പോലീസ് പിടികൂടിയത്. മദ്യ വിൽപ്പനയിൽ നിന്ന് ലഭിച്ച 11000 രൂപയും ഇയ്യാളുടെ പക്കൽ നിന്നും പിടികൂടി. ഇയ്യാൾ സഞ്ചരിച്ച ആക്ടീവ സ്കൂട്ടറും കസ്റ്റഡിയിൽ എടുത്തു.

Advertisements

Hot Topics

Related Articles