ആനപ്രമ്പാല്‍ ചൂട്ടുമാലില്‍ എൽ പി ജി എസ്സില്‍ വരയുത്സവവും ആദരിക്കലും

എടത്വ: ആനപ്രമ്പാല്‍ ചൂട്ടുമാലില്‍ എൽ പി ജി എസ്സില്‍ വരയുത്സവം നടന്നു. കുട്ടികളുടെ സര്‍ഗ്ഗശേഷി വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി നടന്ന വരയുത്സവം ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിന്‍സി ജോളി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ബിന്ദു എബ്രഹാം അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് കുമാര്‍, സ്‌കൂള്‍ മാനേജര്‍ കെ.എന്‍ മോഹന്‍ദാസ്, പ്രധാനാധ്യാപിക രാജി ജെ, സുമ എന്നിവര്‍ പ്രസംഗിച്ചു. ഗ്രേസി എം. ബേബിയെ ആദരിച്ചു.

Advertisements

Hot Topics

Related Articles