ആലപ്പുഴ : തിരക്കേറിയ എടത്വ ടൗണില്‍ ബസ് കാത്തിരിപ്പ് കേന്ദ്രമില്ല. എടത്വ വികസന സമിതിയുടെ നേത്യത്വത്തില്‍ കുത്തിയിരിപ്പ് സമരം നടത്തി. എടത്വ ടൗണില്‍ കാത്തിരിപ്പ് കേന്ദ്രങ്ങള്‍ നിര്‍മ്മിക്കണമെന്നും അമ്പലപ്പുഴ – തിരുവല്ല സംസ്ഥാന പാതയുടെ നിര്‍മ്മാണം അടിയന്തിരമായിപൂര്‍ത്തിയാക്കണമെന്നും ആവശ്യപ്പെട്ടാണ് കുത്തിയിരിപ്പ് സമരം നടത്തിയത്. അമ്പലപ്പുഴ ഭാഗത്തേക്കുള്ള യാത്രക്കാര്‍ ബസ് കാത്ത് നിന്നിരുന്നത് വ്യക്ഷ തണലിലായിരുന്നു. റോഡ് വികസനം നടത്തിയതോടെ തണല്‍വൃക്ഷം വെട്ടിക്കളഞ്ഞു. പൊരിവെയിലത്തും മഴയത്തും യാത്രക്കാര്‍ കടത്തിണ്ണകളെയാണ് ആശ്രയിക്കുന്നത്.
തിരുവല്ല ഭാഗത്തേക്കുള്ള യാത്രക്കാര്‍ ചോര്‍ന്നൊലിക്കുന്ന കാത്തിരിപ്പ് കേന്ദ്രമാണ് ആശ്രയം. ടൗണിലെ സീബ്രാലൈന്‍ മാഞ്ഞു പോയതു മൂലം ഉണ്ടാകുന്ന അപകടം ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുക, കോടികള്‍ ചെലവഴിച്ച് നിര്‍മ്മിച്ച റോഡില്‍ നെടുമ്പ്രം ഭാഗത്ത് വെള്ളപൊക്ക സമയത്തുണ്ടാകുന്ന ഗതാഗത തടസ്സം പരിഹരിക്കുക, മഴക്കാലത്ത് തലവടി പഞ്ചായത്ത് ജംഗ്ഷനിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്നും എടത്വ വലിയ പാലത്തിലെ ഗതാഗത കുരുക്ക് ഒഴിവാക്കാന്‍പാലത്തോടു ചേര്‍ന്ന് നടപ്പാത നിര്‍മ്മിയ്ക്കണമെന്നും പ്രതിഷേധക്കാര്‍ആവശ്യപെട്ടു. യാത്രക്കാരുടെഒപ്പുകള്‍ ശേഖരിച്ച് സംസ്ഥാന ചീഫ് സെക്രട്ടറിക്കും പൊതു ഗതാഗത വകുപ്പ് മന്ത്രിക്കും നിവേദനം നല്‍കാനും വികസന സമിതി തീരുമാനിച്ചു. സമിതി പ്രസിഡന്റ് ആന്റണി ഫ്രാന്‍സിസ് കട്ടപ്പുറം ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി കുഞ്ഞുമോന്‍ പട്ടത്താനം അധ്യക്ഷത വഹിച്ചു. രക്ഷാധികാരിമാരായ ജോജി കരിക്കംപള്ളി, അഡ്വ. പി.കെ. സദാനന്ദന്‍, വൈസ് പ്രസിഡന്റുമാരായ അഡ്വ. ഐസക്ക് രാജു, ഷാജി തോട്ടുകടവില്‍, പി.ഡി. രമേശ്കുമാര്‍, ജനറല്‍ സെക്രട്ടറി ഡോ. ജോണ്‍സണ്‍ വി. ഇടിക്കുള, ട്രഷറാര്‍ ഗോപകുമാര്‍ തട്ടങ്ങാട്ട്, ജോണ്‍സണ്‍ എം. പോള്‍, ഐസക്ക് എഡ്വേര്‍ഡ്, ടി.ടി. ജോര്‍ജ്ജ്ക്കുട്ടി, എം.ജെ. ജോര്‍ജ്ജ്, ഷാജി മാധവന്‍, പി.വി.എന്‍ മേനോന്‍, പി.വി. ചാക്കോ, ബാബു കണ്ണന്തറ, കെ.ജി. ശശീധരന്‍ എന്നിവര്‍ പ്രസംഗിച്ചു.