തൃശൂർ : ദേശീയപാത ആമ്ബല്ലൂർ സിഗ്നല്‍ ജങ്ഷനില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. പാലക്കാട് ആലത്തൂർ സ്വദേശി മൂച്ചിക്കാട് വീട്ടില്‍ ഷാഹുല്‍ ഹമീദിൻ്റെ മകൻ നൗഫല്‍ (25) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ രണ്ടുമണിയോടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ നൗഫലിനെ തൃശൂർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Advertisements