പെരുവ : പൊതുവിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച ലഹരി വിരുദ്ധ ക്യാമ്പയിൻ, `വൺ മില്യൻ തൂഫാൻ ഗോൾസ് -20 26നു പെരുവ ഹയർ സെക്കൻഡറി സ്കൂൾ ഫോർ ഗേൾസിൽ തുടക്കമായി. ക്യാമ്പയിന്റെ ഔപചാരികമായ ഉദ്ഘാടനം മുളക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിജി സുരേഷ് വൺ മില്യൺ തൂഫാൻ ഗോളടിച്ച് നിർവഹിച്ചു….. പരിപാടിയിൽ വെള്ളൂർ എസ് എച്ച് ഒ.റിയാസ് എസ് എം മുഖ്യാതിഥിയായി പങ്കെടുത്തു. വാർഡ് മെമ്പർ വൃന്ദാ മനോഹരൻ, ജിത്തു കരിമാടം, പിടിഎ പ്രസിഡണ്ട് കെ ആർ സജീവൻ, പി ടി എ അംഗങ്ങൾ,എം പി റ്റി എ പ്രസിഡണ്ട് ബീന റെജി, മറ്റ് പിടിഎഅംഗങ്ങൾ എസ്എംസി അംഗങ്ങൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു….. അധ്യാപകരും വിദ്യാർത്ഥികളും ആവേശപൂർവ്വം ഗോളടിച്ച് ക്യാമ്പയിന്റെ ഭാഗമായി. ഇതോടൊപ്പം തന്നെ രക്ഷാകർതൃ സമ്മേളനവും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും നടത്തുകയുണ്ടായി. വെള്ളൂർ എസ് എച്ച് ഒ റിയാസ് എസ് എം ക്ലാസ്സിന് നേതൃത്വം നൽകുകയുണ്ടായി…… പരിപാടിയിൽ സ്കൂൾ ഹെഡ്മിസ്ട്രെസ്സ് ഡോ. ആശാദേവ്. എം.വി സ്വാഗതമാശംസിച്ചു. വി എച്ച് എസ് എസ് പ്രിൻസിപ്പാൾ ജയൻ.എസ് നന്ദിയും രേഖപ്പെടുത്തി.
ഗോളടിക്കൂ ലഹരിയെ തുരത്തൂ ; `വൺ മില്യൻ തൂഫാൻ ഗോൾസ് -20 26നു പെരുവ ഹയർ സെക്കൻഡറി സ്കൂൾ ഫോർ ഗേൾസിൽ തുടക്കമായി


