ഇടുക്കി: ചിന്നക്കനാലിൽ നിന്ന് പെരിയാർ കടുവാ സങ്കേതത്തിലേക്ക് മാറ്റിയ അരിക്കൊമ്പൻ തമിഴ്‌നാട് അതിർത്തിയിൽ വീടിന്റെ കതക് തകർത്തു. ഇരവങ്കലാർ എസ്റ്റേറ്റിലെ ലയത്തിന്റെ കതക് ആണ് തകർത്തത്.
കറുപ്പുസ്വാമി എന്ന തൊഴിലാളിയുടെ ലയമാണ് തകർത്തതെന്നാണ് വിവരം. ഇവിടെ ലയത്തിനകത്ത് സൂക്ഷിച്ചിരുന്ന അരി അരിക്കൊമ്പൻ കഴിച്ചതായി തൊഴിലാളികൾ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അരിക്കൊമ്പൻ തമിഴ്‌നാട്ടിലെ ജനവാസ മേഖലയിൽ എത്തിയത് ഇന്നലെയാണ്. മേഖമലക്ക് സമീപം മണലാർ തേയില തോട്ടത്തിലായിരുന്നു ഇന്നലെ ആനയെ കണ്ടത്. തമിഴ്നാട് വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് അരിക്കൊമ്പനെ ജനവാസ മേഖലയ്ക്ക് അകത്ത് കടക്കാതെ തടഞ്ഞിരുന്നു.
എന്നാൽ രാത്രിയോടെ ഇവിടെ നിന്നും മടങ്ങിയ അരിക്കൊമ്പൻ പിന്നീട് പെരിയാർ കടുവ സങ്കേതത്തിലെ വന മേഖലയിലേക്ക് കടന്നിരുന്നു. ജനവാസ മേഖലയിലേക്ക് കടക്കാതിരിക്കാൻ കേരള വനം വകുപ്പ് നിരീക്ഷണം തുടരുന്നതിനിടെയാണ് ഇപ്പോൾ വീടിന്റെ വാതിൽ ആന തകർത്തെന്ന് വിവരം പുറത്തുവരുന്നത്.