“അരിക്കൊമ്പന് ഫാൻസ് അസോസിയേഷന്‍” : അണക്കരയിൽ ഫാൻസ് അസോസിയേഷൻ രൂപീകരിച്ച് ഓട്ടോറിക്ഷ തൊഴിലാളികൾ

കട്ടപ്പന: ഒരു നാടിനെ ഒന്നടങ്കം ഞെട്ടിച്ച അരക്കൊമ്പന്റെ പേരിൽ അണക്കരയില്‍ ഫാന്‍സ് അസോസിയേഷന്‍. കട്ടപ്പന ടൗണിൽ അസോസിയേഷന്‍റെ നേതൃത്വത്തില്‍ അരിക്കൊമ്പന്‍റെ ചിത്രം പതിച്ച ഫ്ലക്സ് ബോര്‍ഡും ടൗണില്‍ സ്ഥാപിച്ചു.

Advertisements

അണക്കര ബി സ്റ്റാന്‍ഡിലെ ഒരുപറ്റം ഓട്ടോറിക്ഷത്തൊഴിലാളികളാണ് അരിക്കൊമ്പന്‍ ഫാന്‍സ് അസോസിയേഷൻ രൂപീകരിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചിന്നക്കനാലില്‍ അരിക്കൊമ്പന്‍റെ ആവാസമേഖലയില്‍ മനുഷ്യന്‍ കടന്നുകയറുകയും അന്യായമായി ആനയെ പിടികൂടി നാടുകടത്തുകയും ചെയ്തതിലുള്ള പ്രതിഷേധം കൂടിയാണ് ഫാന്‍സ് അസോസിയേഷനു പിന്നിലെന്ന് ഡ്രൈവറായ ജോമോന്‍ കുന്നുപറമ്പിൽ പറഞ്ഞു.

അരിക്കൊമ്പന്‍ തിരികെ ചിന്നക്കനാലില്‍ എത്തുമെന്നും അവിടെ ജനവാസ മേഖലയില്‍ ആന കടന്നു കയറാതിരിക്കാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുകയാണു ചെയ്യേണ്ടതെന്നും സാബു കുന്നേല്‍ പറഞ്ഞു.

Hot Topics

Related Articles