കോട്ടയം ആർപ്പൂക്കര വാര്യമുട്ടത്ത് അയൽവാസിയായ യുവതിയെ യുവാവ് വെട്ടിപ്പരിക്കേൽപ്പിച്ചു : സാരമായി പരിക്കേറ്റ യുവതി മെഡിക്കൽ കോളേജ് ആശുപത്രിയിൽ : ആക്രമിച്ചത് യുവതിയുടെ ഭർത്താവിനെ ആക്രമിച്ച കേസിലെ പ്രതി : ആക്രമണം സൗഹൃദത്തിൽ നിന്ന് പിന്മാറിയതിനെ തുടർന്നെന്ന് സൂചന 

കോട്ടയം : കോട്ടയം ആർപ്പൂക്കര വാര്യമുട്ടത്ത് അയൽവാസിയായ യുവതിയെ യുവാവ് വെട്ടി പരിക്കേൽപ്പിച്ചു. സൗഹൃദത്തിൽ നിന്നും പിന്മാറിയതിനെ തുടർന്നാണ് പ്രതി യുവതിയെ വെട്ടിപ്പരിക്കൽപ്പിച്ചതെന്നാണ് സൂചന. ആർപ്പൂക്കര വാര്യമുട്ടം കുടോംപറമ്പിൽ വിജിത (39) യ്ക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതി സൗഹൃദം നിഷേധിച്ചതിനെ തുടർന്നാണ് പ്രതിയായ യുവാവ് ഇവരെ വെട്ടിപ്പരിക്കേൽപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്. 

ബുധനാഴ്ച ഉച്ചയ്ക്ക് 11:30 യോടെ ആയിരുന്നു സംഭവം. ആർപ്പൂക്കര വാരിമുട്ടത്തെ ഒരു വീട്ടിൽ ജോലി ചെയ്യുകയായിരുന്നു യുവതി. ഈ സമയം ഇവിടെയെത്തിയ പ്രതി യുവതിയെ വീട്ടിൽ നിന്നും വിളിച്ചിറക്കുകയും വെട്ടി പരിക്കേൽപ്പിക്കുകയും ആയിരുന്നു. നിരവധിതവണ യുവതിയെ ഇയാൾ വെട്ടിയതായി നാട്ടുകാർ പോലീസിന് മൊഴി നൽകി. ആക്രമണത്തിനുശേഷം പ്രതി സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് പരിക്കേറ്റ യുവതിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മുൻപ് യുവതിയുടെ ഭർത്താവിനെ ആക്രമിച്ച കേസിൽ പ്രതി ജയിലിൽ കഴിഞ്ഞിരുന്നു. ഈ കേസിൽ പുറത്തിറങ്ങിയ ശേഷമാണ് പ്രതി വീണ്ടും ആക്രമണം നടത്തിയത്. നേരത്തെ യുവതിയും ഭർത്താവും തമ്മിൽ പിരിഞ്ഞു കഴിയുകയായിരുന്നു. ഈ സമയത്ത് പ്രതിയായ യുവാവും യുവതിയും തമ്മിൽ സൗഹൃദം ഉണ്ടായിരുന്നതായി പോലീസ് പറയുന്നു. തുടർന്ന് യുവതി വീണ്ടും ഭർത്താവുമായി അടുത്തതോടെ പ്രതിയുമായുള്ള സൗഹൃദം ഉപേക്ഷിച്ചു. ഇതേ തുടർന്നാണ് ആക്രമണം ഉണ്ടായതെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ കേസെടുത്ത ഗാന്ധിനഗർ പോലീസ് പ്രതിക്കായി അന്വേഷണം ആരംഭിച്ചു. 

Hot Topics

Related Articles