ലഹരി കടത്തിയതിന് 5 വര്‍ഷം ഖത്തര്‍ ജയിലില്‍; നാട്ടിലെത്തിയിട്ടും മാറിയില്ല, എം.ഡി.എം.എയുമായി മലപ്പുറം സ്വദേശികള്‍ പിടിയില്‍ ∙

മലപ്പുറം:ലഹരി വില്‍പനയ്ക്കായി സൂക്ഷിച്ചിരുന്ന എം.ഡി.എം.എയുമായി മലപ്പുറം സ്വദേശികളായ മൂന്നംഗ സംഘത്തെ കൊണ്ടോട്ടി പൊലീസ്, ഡാന്‍സാഫ് സംഘവുമായി ചേര്‍ന്ന് പിടികൂടി.അറസ്റ്റിലായത് മഞ്ചേരി നറുകര വട്ടപ്പാറ കൂട്ടുമൂച്ചിക്കല്‍ ഫൈസല്‍ (33), കുഴിമണ്ണ കിഴിശ്ശേരി ഇലാഞ്ചേരി അഹമ്മദ് കബീര്‍ (38), വേങ്ങര കണ്ണമംഗലം ഇലത്തക്കണ്ടി ഷഹീല്‍ (36) എന്നിവരാണ്.ജില്ല പൊലീസ് മേധാവി ആര്‍. വിശ്വനാഥിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കിഴിശ്ശേരിയിലെ ഒരു സ്വകാര്യ ലോഡ്ജില്‍ നിന്നാണ് ഇവരെ പിടികൂടിയത്.

Advertisements

സംഘത്തില്‍ നിന്ന് 50 ഗ്രാമോളം എം.ഡി.എം.എ, അളക്കാനുപയോഗിക്കുന്ന ഇലക്‌ട്രോണിക് ത്രാസ്, 27,000 രൂപ പണവും ലഹരി കടത്തിനുപയോഗിച്ച കാര്‍യും പൊലീസ് പിടിച്ചെടുത്തു.വിദേശത്തേക്ക് ലഹരി കടത്തുന്നതിനിടെ ഖത്തറില്‍ പിടിയിലായി അഞ്ച് വര്‍ഷം ജയിലില്‍ കഴിഞ്ഞ ഇവര്‍ രണ്ട് വര്‍ഷം മുമ്പാണ് നാട്ടിലെത്തിയത്. നാട്ടിലെത്തിയ ശേഷവും സംഘം ലഹരികച്ചവടം തുടരുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.കൊണ്ടോട്ടി എ.എസ്.പി കാര്‍ത്തിക് ബാലകുമാര്‍, എ.എസ്.ഐ വാസുദേവന്‍ ഓട്ടുപ്പാറ എന്നിവരുടെ നേതൃത്വത്തില്‍ ഡാന്‍സാഫ് അംഗങ്ങളായ പി. സഞ്ജീവ്, രതീഷ് ഒളരിയന്‍, മുസ്തഫ, സുബ്രഹ്‌മണ്യന്‍, സബീഷ്, പൊലീസ് ഉദ്യോഗസ്ഥരായ ലിജേഷ്, അജിത്ത്, അബ്ദുല്ല ബാബു എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.—

Hot Topics

Related Articles