ആലപ്പുഴ :അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്കയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ മകരം തിരുനാളിന്റെ പ്രധാന ദിനം നാളെ. ഇന്നലെയായിരുന്നു നടതുറക്കലും തിരുസ്വരൂപ വന്ദനവും. വിവിധ ജില്ലകളിൽ നിന്നായി ആയിരക്കണക്കിനു വിശ്വാസികളാണ് എത്തിയത്. പുലർച്ചെ 5ന് ആയിരുന്നു നടതുറക്കൽ. ചൊവ്വാഴ്ച രാത്രി തന്നെ പള്ളിയിൽ വിശ്വാസികൾ നിറഞ്ഞിരുന്നു.
നട തുറന്നതോടെ മലയാളം, ലത്തീൻ ഭാഷകളിലുള്ള ഗാനശുശ്രൂഷയും പ്രാർഥനയും ദേവാലയത്തെ ഭക്തിസാന്ദ്രമാക്കി. തുടർന്ന് അഞ്ചരയോടെ ദിവ്യബലിയും വചനപ്രഘോഷണവും നടന്നു. പ്രധാന തിരുനാൾ ദിനമായ നാളെ പുലർച്ചെ 5ന് ദിവ്യബലിക്ക് ഫാ. യേശുദാസ് കൊടിവീട്ടിൽ മുഖ്യകാർമികത്വം വഹിക്കും. വൈകിട്ടു 3നു നടക്കുന്ന പൊന്തിഫിക്കൽ ദിവ്യബലിക്ക് ആലപ്പുഴ രൂപത ബിഷപ് ഡോ. ജയിംസ് റാഫേൽ ആനാപറമ്പിൽ മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് നാലരയോടെ വിശുദ്ധന്റെ തിരുസ്വരൂപവും വഹിച്ചുള്ള പ്രസിദ്ധമായ തിരുനാൾ പ്രദക്ഷിണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
27ന് എട്ടാം തിരുനാൾ. വിവിധ രൂപതകളിൽ നിന്നായി 5 മെത്രാന്മാരും നൂറിലധികം വൈദികരും തിരുക്കർമങ്ങൾക്കു നേതൃത്വം നൽകും. ഇത്തവണ വാഹന പാർക്കിങ്ങിന് 5 ഏക്കറിലധികം സ്ഥലമാണ് ഒരുക്കിയിരിക്കുന്നത്. കെഎസ്ആർടിസി, സ്വകാര്യ ബസുകൾ പ്രത്യേക സർവീസ് നടത്തുന്നുണ്ട്.