ജനവാസ മേഖലയില്‍ പാറഖനനം; അമ്പതോളം കുടുംബങ്ങളുടെ ജീവിതം പ്രതിസന്ധിയില്‍; പാറഖനനത്തിന് ലൈസന്‍സ് നല്‍കരുതെന്ന ആവശ്യമുമായി നാട്ടുകാരും സമര സമിതിയും

തിരുവനന്തപുരം: ആര്യനാട് പഞ്ചായത്ത് ഈഞ്ചപ്പുരി വാര്‍ഡില്‍ സര്‍ക്കാറിന്റെ അധീനതയിലുള്ള മൈലമൂട് സ്ഥിതി ചെയ്യുന്ന പാറ ഖനനത്തിനായി ലൈസന്‍സ് നല്‍കാനുള്ള തീരുമാനത്തിനെതിരെയാണ് നാട്ടുകാരുടെ നേതൃത്വത്തിലുള്ള സംയുക്ത സമരസമിതി രംഗത്തെത്തിയത്. ചില സ്വകാര്യ വ്യക്തികള്‍ റവന്യു ഭൂമിയിലെ പാറ ഖനനം നടത്താന്‍ മുന്‍പ് ശ്രമം നടത്തിയെങ്കിലും നാട്ടുകാരുടെ എതിര്‍പ്പ് കാരണം ഉപേക്ഷിച്ചു. അന്ന് മനുഷ്യാവകാശ കമ്മീഷന്‍ ഉള്‍പ്പെടെ സ്ഥലത്തെത്തി ജനവാസ മേഖലയില്‍ പാറ പൊട്ടിക്കാന്‍ പാടില്ലന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നതായി നാട്ടുകാര്‍ പറയുന്നു. എന്നാല്‍ ഇപ്പോള്‍ വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനായി അദാനി ഗ്രൂപ്പ് പാറ ഖനനം നടത്താന്‍ അനുമതി തേടിയെന്നാണ് ധരിപ്പിച്ചിരിക്കുന്നത് എന്ന് നാട്ടുകാര്‍ പറയുന്നത്. അഗസ്ത്യാര്‍ വന്യജീവി സങ്കേതത്തിന് സമീപത്ത് സ്ഥിതി ചെയ്യുന്ന പാറയുടെ താഴ്വാരത്ത് 50ഓളം കുടുംബങ്ങളാണ് താമസിക്കുന്നത്.
വിവിധ ആരാധനാലയങ്ങളും സ്‌കൂളുകളും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ പ്രവര്‍ത്തിച്ചു വരുന്നു.

Advertisements

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വീണ്ടും തുടങ്ങിയതോടെ സംയുക്ത സമരസമിതി രംഗത്ത് എത്തി തടസ്സപ്പെടുത്തു കയായിരുന്നു. മൈലമൂട് പാറ ഖനനത്തിന് പഞ്ചായത്തില്‍ ലൈസന്‍സിനായി അപേക്ഷ ലഭിച്ചുവെങ്കിലും തീരുമാനം എടുത്തിട്ടില്ലെന്നും അദാനി ഗ്രൂപ്പ് ആണ് അപേക്ഷ നല്‍കിയതെന്നും പഞ്ചായത്ത് പ്രസിഡന്റ് വി.വിജുമോഹനും പഞ്ചായത്ത് സെക്രട്ടറിയും പറഞ്ഞു. സ്വാകാര്യ വ്യക്തിക്ക് പാറയുടെ സമീപം കുറച്ചു ഭൂമി ഉണ്ട് ഈ സ്ഥലവും പാറ സ്ഥിതി ചെയ്യുന്ന സര്‍ക്കാര്‍ ഭൂമിയും അളന്നു വേലികെട്ടാനുള്ള തൂണും സ്ഥാപിച്ചു. ഇത് നാട്ടുകാരും സമര സമിതിയും തടഞ്ഞെങ്കിലും. ചിലര്‍ക്കെതിരെ വധഭീഷണി ഉണ്ടെന്നും ഇവര്‍ പറയുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വര്‍ഷങ്ങള്‍ക്കു മുമ്പ് ഇവിടുത്തുകാരുടെ പ്രധാന ജലസ്രോതസ്സ് ഈ പാറയില്‍ നിന്നായിരുന്നു. ഈ പാറയുടെ മുകളില്‍ നിന്നും ഹോസ് വഴി വീടുകളിലേക്ക് കുടി വെള്ളം എത്തിച്ചിരുന്നു എന്നും സമീപം റബ്ബര്‍ ടാപ്പിംഗ് എത്തുന്ന തൊഴിലാളികള്‍ കുടിക്കാനായി പാറയ്ക്ക് മുകളില്‍ കെട്ടി നില്‍ക്കുന്നു ജലമാണ് ഉപയോഗിച്ചിരുന്നതെന്നും നാട്ടുകാര്‍ പറയുന്നു. അതേസമയം കാലങ്ങള്‍ക്കു മുമ്പ് ഈ പാറയുടെ സമീപമാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായതു. ശുദ്ധജല പദ്ധതിക്കായി പാറയ്ക്കു മുകളില്‍ വാട്ടര്‍ ടാങ്ക് വയ്ക്കുന്നതിന്റെ പണികള്‍ നടന്നുവരികയാണ് എന്നാല്‍ പറക്കു മുകളില്‍ നിന്നും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മാറ്റണമെന്ന് ആവശ്യപ്പെട്ട് തര്‍ക്കങ്ങള്‍ നടന്നു വരികയാണ്. സര്‍ക്കാര്‍ ഭൂമി ആയതിനാല്‍ കുടിവെള്ള പദ്ധതിക്കായി പാറക്കു ടാങ്ക് സ്ഥാപിക്കുന്നതിന്റെ പണികള്‍ തുടരുന്നത് എന്ന് വാര്‍ഡ് മെമ്പര്‍ പറഞ്ഞു.

പാറക്ക് ചുറ്റുമായി നെയ്യാര്‍, പേപ്പാറ, കരമാനയാര്‍ എന്നിവയും ഉണ്ട്. കേന്ദ്ര വന- പരിസ്ഥിതി മന്ത്രാലയം പരിസ്ഥിതി ലോല പ്രദേശങ്ങളുടെ ഭൂപടം പ്രസിദ്ധീകരിച്ചതില്‍ ആര്യനാട് പഞ്ചായത്തിലെ പാറ സ്ഥിതി ചെയ്യുന്ന ഈഞ്ചപ്പുരി വാര്‍ഡും ഉള്‍പ്പെട്ടിരുന്നു. ഈ സ്ഥലത്തെ 250ഓളം പേര്‍ താമസിക്കുന്ന സ്ഥലത്താണ് ഭരണാധികാരികളുടെ ഒത്താശയോടെ പാറ ഖനനത്തിന് ഉള്ള ശ്രമം തുടങ്ങിയത്.

Hot Topics

Related Articles