ആശ്രയയിൽ 70 ആമത് ഡയാലിസിസ് കിറ്റ് വിതരണവും ചികിത്സാ ധനസഹായവും നൽകി

ഗാന്ധിനഗർ: ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ എല്ലാ മാസവും നടത്തിവരുന്ന ഡയാലിസിസ് കിറ്റ് വിതരണവും, ധനസഹായവും ഈ മാസം ആശ്രയയും,ഗവൺമെൻ്റ് മോഡൽ എൻജിനീയറിങ് കോളജ് പൂർവ്വ വിദ്യർത്ഥി സഘടനയായ എക്സ് എം സി സോഷ്യൽ അസിസ്റ്റ് ട്രസ്റ്റ് തൃക്കാക്കരയും, കുര്യാക്കോസ് വർക്കി ചേരിക്കൽ ഉം ചേർന്ന് 152 വൃക്കരോഗികൾക്ക് നൽകി. ആശ്രയയുടെ ട്രഷറർ ഫാ എൽദോ ജോൺ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഗാന്ധിനഗർ എസ് ഐ ഷൈജു രാഘവൻ, കിറ്റ് വിതരണ ഉദ്ഘാടനം ചെയ്തു. കോട്ടയം മെഡിക്കൽ കോളജ് നെഫ്രോളജി വിഭാഗം എച്ച് ഒ ഡി പ്രൊഫ. ഡോ ഇ.കെ ജയകുമാർ , എക്സ് എം സി സോഷ്യൽ അസിസ്റ്റ് ട്രസ്റ്റ് സെക്രട്ടറി ഡോ. എം വി രാജേഷ് , എക്സ് എം സി സോഷ്യൽ അസിസ്റ്റ് ട്രസ്റ്റ് പ്രസിഡൻ്റ് ജോർജ് സി കുര്യാക്കോസ് , കുര്യാക്കോസ് വർക്കി, സി. ശ്ലോമ്മോ, എം സി ചെറിയാൻ എന്നിവർ ആശംസകൾ അർപ്പിച്ചു.

Advertisements

Hot Topics

Related Articles