അതിരമ്പുഴ പള്ളി പെരുന്നാൾ : ഏറ്റുമാനൂര്‍, അതിരമ്പുഴ ഭാഗങ്ങളില്‍ ജനുവരി 24 ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി 

കോട്ടയം : അതിരമ്പുഴ പള്ളി പെരുന്നാളിനോടനുബന്ധിച്ച് നഗരപ്രദക്ഷിണം നടക്കുന്നതിനാൽ ഏറ്റുമാനൂര്‍, അതിരമ്പുഴ ഭാഗങ്ങളില്‍   ജനുവരി 24 ന്  വൈകുന്നേരം നാലു മുതൽ ഏർപ്പെടുത്തിയിരിക്കുന്ന ഗതാഗത നിയന്ത്രണങ്ങൾ. 

• ഏറ്റുമാനൂര്‍ ഭാഗത്തുനിന്നും മെഡിക്കല്‍ കോളേജ് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ എം.സി റോഡ്‌ വഴി  ഗാന്ധിനഗര്‍ ജംഗ്ഷനിലെത്തി വലത്തേക്ക് തിരിഞ്ഞ് പോകേണ്ടതാണ്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

• മെഡിക്കല്‍ കോളേജ് ഭാഗത്തുനിന്നും ഏറ്റുമാനൂര്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ഗാന്ധിനഗര്‍ ജംഗ്ഷനിലെത്തി ഇടത്തേക്ക് തിരിഞ്ഞ് എം.സി റോഡെ പോകേണ്ടതാണ്. 

• എം.സി റോഡില്‍ പാറോലിക്കല്‍ ജംഗ്ഷനില്‍ നിന്നും അതിരമ്പുഴ പള്ളി ഭാഗത്തേക്ക് വലിയ വാഹനങ്ങള്‍ പോകുവാന്‍ പാടില്ല.  ഈ റോഡില്‍ പാര്‍ക്കിംഗ് അനുവദിക്കുന്നതല്ല.

• ഏറ്റുമാനൂര്‍ ഭാഗത്തുനിന്നും അതിരമ്പുഴ പള്ളിയിലേക്ക് വരുന്ന ബസുകള്‍ ഉപ്പുപുര ജംഗ്ഷനില്‍ ആളെയിറക്കി തിരിഞ്ഞ് കോട്ടമുറി ജംഗ്ഷന്‍  വഴി തിരികെ പോകേണ്ടതാണ്.

• മെഡിക്കല്‍ കോളേജ് ഭാഗത്തുനിന്നും അതിരമ്പുഴ പള്ളിയിലേക്ക് വരുന്ന ബസുകള്‍ യൂണിവേഴ്സിറ്റി ജംഗ്ഷന്‍ ഭാഗത്ത് ആളെയിറക്കി തിരികെ പോകേണ്ടതാണ്.

• മനക്കപ്പാടം ഓവര്‍ബ്രിഡ്ജ് മുതല്‍ യൂണിവേഴ്സിറ്റി ജംഗ്ഷന്‍ വരെയുള്ള റോഡ്‌ സൈഡിലും അതിരമ്പുഴ പള്ളി മൈതാനത്തും 3.00 pm മുതല്‍ പാര്‍ക്കിംഗ് അനുവദിക്കുന്നതല്ല.

Hot Topics

Related Articles