ശ്രീനിവാസ രാമാനുജൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബേസിക് സയൻസസിന്റെ ഡയറക്ടറായി ഡോ. സി.എച്ച്. സുരേഷ് ചുമതലയേറ്റു

കോട്ടയം:  കേരള ശാസ്ത്ര-സാങ്കേതിക പരിസ്ഥിതി കൗൺസിലിനു കീഴിൽ തിയററ്റിക്കൽ സയൻസിൽ ഗവേഷണത്തിനായി പാമ്പാടിയിൽ പ്രവർത്തിക്കുന്ന ശ്രീനിവാസ രാമാനുജൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബേസിക് സയൻസസിന്റെ ഡയറക്ടറായി ഡോ. സി.എച്ച്. സുരേഷ് ചുമതലയേറ്റു. പൂനെ സാവിത്രിഭായ് ഫൂലെ സർവകലാശാലയിൽ നിന്ന് പിഎച്ച്ഡി നേടിയ ഡോ. സി.എച്ച്. സുരേഷ് തിരുവനന്തപുരത്തെ സി.എസ്.ഐ.ആർ. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്‌നോളജിയുടെ കെമിക്കൽ സയൻസ് ആൻഡ് ടെക്‌നോളജി വിഭാഗത്തിൽ ചീഫ് സയന്റിസ്റ്റാണ്. കമ്പ്യൂട്ടേഷണൽ കെമിസ്ട്രി, തിയററ്റിക്കൽ കെമിസ്ട്രി എന്നി മേഖലകളിൽ രണ്ട് പതിറ്റാണ്ടിലധികം പരിചയമുളള സി.എച്ച്. സുരേഷ് 240ലധികം ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നഗോയ സർവകലാശാല (ജപ്പാൻ), ഇന്ത്യാന സർവകലാശാല (യുഎസ്എ), മാർബർഗ് സർവകലാശാല (ജർമ്മനി) തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്ന് പോസ്റ്റ് ഡോക്ടറൽ ഗവേഷണം നടത്തിയിട്ടുണ്ട്. ബംഗളുരുവിലെ ഇന്ത്യൻ അക്കാദമി ഓഫ് സയൻസിന്റെ തെരെഞ്ഞടുക്കപ്പെട്ട ഫെലോയാണ്.

Hot Topics

Related Articles