മൃഗസംരക്ഷണ മേഖളയിലെ ജില്ലാതല കർഷക പുരസ്‌കാരവും മികച്ച മൃഗസംരക്ഷണ പ്രവർത്തകർക്കുള്ള അവാർഡ് വിതരണവും മാർച്ച് 28 ന് ; മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും

കോട്ടയം: മൃഗസംരക്ഷണ മേഖലയിലെ ജില്ലാ തല കർഷക പുരസ്‌കാര വിതരണവും, മികച്ച മൃഗക്ഷേമ പ്രവർത്തനങ്ങൾക്കുള്ള അവാർഡ് വിതരണവും കർഷകർക്കുള്ള നഷ്ടപരിഹാര വിതരണവും മാർച്ച് 28 ചൊവ്വാഴ്ച രാവിലെ 11.30 ന് തലയോലപ്പറമ്പ് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ നടക്കും. മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനവും പുരസ്‌കാര വിതരണവും നടത്തും. ജില്ലാ മൃഗസംരക്ഷണ ഓഫിസർ ഡോ.ഷാജി പണിക്കശേരി സ്വാഗതം ആശംസിക്കും. സി.കെ ആശ എംഎൽഎ യോഗത്തിൽ അധ്യക്ഷത വഹിക്കും. പുരസ്‌കാര വിതരണം കൂടാതെ ആഫ്രിക്കൻ പന്നിപ്പനി നഷ്ടപരിഹാര വിതരണവും പ്രകൃതി ദുരന്ത നഷ്ടപരിഹാര വിതരണവും മൃഗസംരക്ഷണ ഉദ്യോഗസ്ഥരെ ആദരിക്കലും യോഗത്തിൽ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു മുഖ്യ പ്രഭാഷണം നടത്തും.
രാവിലെ 09.30 ന് ശാസ്ത്രീയ കന്നുകുട്ടി പരിപാലനം – പ്രായോഗിക അറിവുകൾ -പശുക്കളുടെ വേനൽക്കാല പരിചരണം എന്ന വിഷയത്തിൽ സെമിനാർ നടക്കും. കപ്പാട് പീത് ബ്രീഡിംങ് ഫാമിലെ പ്രൊജക്ട് ഓഫിസർ ഡോ.സജി തോമസ് തോപ്പിൽ സെമിനാർ നയിക്കും. മൃഗസംരക്ഷണ പരിശീലന കേന്ദ്രം തലയോലപ്പറമ്പിലെ ഡോ.മിനി ആർ മോഡറേറ്ററായിരിക്കും.

Hot Topics

Related Articles