ആണവ ഡ്രോൺ തയ്യാർ.. ! ഒറ്റയടിയ്ക്ക് സുനാമി ആഞ്ഞടിക്കാൻ ശേഷിയുള്ള ഡോൺ തയ്യാറാക്കി ഉത്തരകൊറിയ; ഏത് നിമിഷവും ആക്രമണം നടത്താൻ തയ്യാറായി കിം ജോങ് ഉൻ 

പ്യോങ്‌യാങ്: സമുദ്രത്തിനകത്ത് ആക്രമണം നടത്താന്‍ ശേഷിയുള്ള ജലാന്തര്‍ ആണവ ഡ്രോണ്‍ പരീക്ഷിച്ച്‌ ഉത്തര കൊറിയ. റേഡിയോ ആക്ടീവ് സുനാമി വരെ നടത്താന്‍ ശേഷിയുള്ള ആയുധമാണിതെന്നാണ് ഉ.കൊറിയ അവകശപ്പെടുന്നത്. ഇത് ഉപയോഗിച്ച്‌ നാവികസേനകളെയും വന്‍കിട തുറമുഖങ്ങള്‍ വരെയും തകര്‍ക്കാന്‍ കഴിയുമെന്നും അവകാശവാദമുണ്ട്.

യു.എസ്-ദക്ഷിണ കൊറിയ സംയുക്ത നാവികാഭ്യാസം തുടരുന്നതിനിടെയാണ് ഉ.കൊറിയയുടെ പ്രകോപനം. ഹെയില്‍ എന്നാണ് പുതിയ ആയുധത്തിന്റെ പേര്. കൊറിയന്‍ ഭാഷയില്‍ സുനാമി എന്നാണ് ഇതിന്റെ അര്‍ത്ഥവും. പുതിയ ആണവായുധത്തിന്റെ പരീക്ഷണം വിജയകരമാണെന്നാണ് കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി(കെ.സി.എന്‍.എ) അറിയിച്ചത്. പരീക്ഷണത്തിന് കിം ജോങ് ഉന്‍ മേല്‍നോട്ടം വഹിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഉ.കൊറിയന്‍ മാധ്യമമായ ‘റോഡോങ് സിന്‍മണ്‍’ പുറത്തുവിട്ടിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മാര്‍ച്ച്‌ 21നും 23നും ഇടയിലാണ് ഹെയില്‍ സമുദ്രാന്തര്‍ ഡ്രോണിന്റെ പരീക്ഷണം നടത്തിയത്. സൗത്ത് ഹാങ്യോങ് പ്രവിശ്യയിലെ റിവോണ്‍ കൗണ്ടി തീരമായിരുന്നു പരീക്ഷണവേദി. 59 മണിക്കൂര്‍ നേരം സമുദ്രത്തിനകത്തുകൂടെ ഡ്രോണ്‍ സഞ്ചരിച്ചതായി ‘ഇന്‍ഡിപെന്‍ഡെന്റ്’ റിപ്പോര്‍ട്ട് ചെയ്തു.

ഏത് സമുദ്രത്തിലും തീരത്തും തുറമുഖത്തും നാശംവിതക്കാന്‍ ശേഷിയുള്ളതാണ് ആയുധമാണ് ഹെയിലെന്ന് കെ.സി.എന്‍.എ റിപ്പോര്‍ട്ട് ചെയ്തു. സമുദ്രത്തിലൂടെ തുളച്ചുകയറി അതീവപ്രഹരശേഷിയുള്ള റേഡിയോ ആക്ടീവ് സുനാമി നടത്തുകയാണ് ഈ ഡ്രോണ്‍ ആയുധം ചെയ്യുക. നാവികസേനകളെ ആക്രമിക്കാനും ശത്രുക്കളുടെ തുറമുഖങ്ങള്‍ തകര്‍ക്കാനും ശേഷിയുണ്ടാകും ആയുധത്തിനെന്നും ഏജന്‍സി റിപ്പോര്‍ട്ടില്‍ പറയുന്നു.

Hot Topics

Related Articles