അയ്മനത്ത് മുഖ്യമന്ത്രിയ്‌ക്കെതിരെ പ്രതിഷേധം; കോൺഗ്രസ് മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു

അയ്മനം: സ്വർണ്ണ കള്ളക്കടത്തു കേസിലെ മുഖ്യപ്രതി പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കെ പി സി സി യുടെ ആഹ്വാന പ്രകാരം അയ്മനം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുടയംപടിയിൽ നിന്നും അയ്മനത്തേക്ക് പ്രതിഷേധ പ്രകടനം നടത്തി മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.

Advertisements

ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഗസ്റ്റിൻ ജോസഫ് ഉത്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജയ്‌മോൻ കരീമഠം അധ്യക്ഷത വഹിച്ചു. എം പി ദേവപ്രസാദ്, ബിജു ജേക്കബ്, ഒളശ ആന്റണി,ജെയിംസ് പാലത്തൂർ, സോജി ആലുംപറമ്പിൽ, രാജേഷ് പതിമറ്റം, സുമ പ്രകാശ്, ത്രേസ്യാമ്മ ചാക്കോ, ഹരിപ്രകാശ് കെ, ലാവണ്യ എസ്, സന്തോഷ് വി ആർ, ജിമ്മി മാത്യു എന്നിവർ നേതൃത്വം നൽകി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പരിപ്പ് ജംഗ്ഷനിലെ യൂത്ത് കോൺഗ്രസ് കൊടിമരവും ഫ്‌ലക്‌സ് ബോർഡുകളും സി പി എം പ്രവർത്തകർ നശിപ്പിച്ചതിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി യോഗം പ്രതിക്ഷേധിച്ചു. കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

Hot Topics

Related Articles