ഇന്ത്യയിലെ ചിത്രീകരണം അവസാനിച്ചു, ‘ബഡേ മിയാൻ ചോട്ടേ മിയാൻ’ ഇനി സ്കോട്ലന്റിൽ , ലൊക്കേഷൻ സ്റ്റീൽ പങ്കുവെച്ച് പൃഥ്വിരാജ്

പൃഥ്വിരാജ് പ്രധാന കഥാപാത്രമായി എത്തുന്ന പുതിയ ബോളിവുഡ് ചിത്രം ബഡേ മിയാൻ ചോട്ടേ മിയാന്റെ ഇന്ത്യൻ ഷെഡ്യൂൾ പൂർത്തിയായി. നടൻ പൃഥ്വിരാജ് ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

Advertisements

ചിത്രത്തിന്റെ ലൊക്കേഷൻ സ്റ്റിൽ പങ്കുവച്ചാണ് ഷെഡ്യൂൾ പൂർത്തിയായ വിവരം പൃഥ്വിരാജ് അറിയിച്ചിരിക്കുന്നത്. സ്കോട്ലാന്റിൽ ആണ് അടുത്ത ഷൂട്ടിം​ഗ് നടക്കുക. അക്ഷയ് കുമാറാണ് ചിത്രത്തിലെ നായകനായി എത്തുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കബീർ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ടൈഗർ ഷ്രോഫും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത്  അലി അബ്ബാസ് സഫർ ആണ്. ജാൻവി കപൂർ നായികയായി എത്തുന്നത്. 

പൃഥ്വിരാജ് അഭിനയിക്കുന്ന നാലാമത്തെ ബോളിവുഡ് ചിത്രം കൂടിയാണിത്. അമിത് തൃവേദി സംവിധാനം ചെയ്ത ‘അയ്യ’, അതുൽ സബർവാളിന്റെ ‘ഔറംഗസേബ്’, ശിവം നായർ, നീരജ് പാണ്ഡെ എന്നിവർ ചേർന്ന് സംവിധാനം ചെയ്ത ‘നാം ശബാന’ തുടങ്ങിയവയാണ് പൃഥ്വിരാജ് മുൻപ് അഭിനയിച്ച ഹിന്ദി സിനിമകൾ.  

മലയാളത്തിൽ കാപ്പയാണ് പൃഥ്വിരാജിന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത സിനിമ.

Hot Topics

Related Articles