ബഫർസോൺ വിഷയം; സർക്കാരിന് മുന്നിൽ പരാതി പ്രളയം

തിരുവനന്തപുരം; ബഫർസോൺ വിഷയം സർക്കാരിന് പ്രതിസന്ധിയാകുന്നു. സർക്കാരിന് മുന്നിൽ പരാതി പ്രളയം.12000 ലേറെ പരാതികളാണ് ഇത് വരെ കിട്ടിയത്. ഉപഗ്രഹ സർവേ റിപ്പോർട്ടിന്മേലും ഇന്നലെ പ്രസിദ്ധീകരിച്ച ഭൂപടത്തിന്മേലും ആണ് പരാതികൾ ലഭിച്ചിരിക്കുന്നത്. വീടുകളും കെട്ടിടങ്ങളും ബഫർ പരിധിയിൽ പെട്ടതിന്റെ ഫോട്ടോകൾ സഹിതമാണ് പല പരാതികളും ലഭിച്ചിരിക്കുന്നത്. ജനുവരി 11 ന് സുപ്രീം കോടതി കേസ് പരിഗണിക്കുന്നതിന് മുൻപ് ഫീൽഡ് സർവേ നടത്തി റിപ്പോർട്ടുകൾ പുതുക്കി നൽകുക എന്നതാണ് സർക്കാരിന് മുന്നിലെ നിലവിലെ വെല്ലുവിളി.

Advertisements

Hot Topics

Related Articles