തിരുവനന്തപുരം: സീറോ ബഫർ സോൺ റിപ്പോർട്ടിന്റെ ഭാഗമായുള്ള സർവേ നമ്പർ അടങ്ങിയ ഭൂപടം ഇന്ന് പ്രസിദ്ധീകരിക്കും. സർക്കാർ വെബ് സൈറ്റിൽ നൽകുന്ന ഭൂപടം അടിസ്ഥാനമാക്കി പൊതുജനങ്ങൾക്ക് പുതിയ പരാതി നൽകാവുന്നതാണ്. സർവേ നമ്പർ ഭൂപടത്തിലും അപാകതകൾ ഉണ്ടെന്നാണ് വിദഗ്ധ സമിതി യോഗത്തിലെ വിലയിരുത്തൽ. അതേസമയം സീറോ ബഫർ റിപ്പോർട്ടിലും ഉപഗ്രഹ സർവേ റിപ്പോർട്ടിലും പരാതി നല്കാനുള്ള സമയ പരിധി 7 ന് തീരും. 11 ന് സുപ്രീംകോടതി കേസ് പരിഗണിക്കും.
Advertisements