ബാഹുബലി താരം പ്രഭാസ് വിവാഹിതനാകുന്നു; വിവാഹം മാലദ്വീപിൽ; റൂമറുകൾക്ക് പിന്നാലെ വെളിപ്പെടുത്തലുമായി താരം

ഹൈദരാബാദ്: തെന്നിന്ത്യൻ താരങ്ങളായ പ്രഭാസിന്റെയും കൃതി സനോനിന്റെയും വിവാഹനിശ്ചയം അടുത്ത ആഴ്ച മാലിദ്വീപിൽ നടക്കുമെന്ന് ഇന്നലെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ഈ പ്രചരണത്തെ തള്ളിക്കളഞ്ഞിരിക്കുകയാണ് പ്രഭാസിന്റെ ടീം. അവർ വെറും സുഹൃത്തുക്കൾ മാത്രമാണന്നും ഇരുവരും വിവാഹിതരാകുന്നില്ലെന്നും പ്രഭാസിന്റെ ടീം മാദ്ധ്യമങ്ങളോട് പറഞ്ഞു.

‘ആദിപുരുഷ്’ എന്ന ചിത്രത്തിലായിരുന്നു ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. അന്നുമുതൽ ഗോസിപ്പുകളും ആരംഭിച്ചിരുന്നു. കൃതി സനോണിന്റെ സുഹൃത്തും നടനുമായ വരുൺ ധവാൻ കരൺ ജോഹറിന്റെ ചാറ്റ് ഷോയിൽ ഇരുവരും പ്രണയത്തിലാണെന്ന സൂചന നൽകിയതോടെ ഈ ചർച്ചകൾ ആരാധകർക്കിടയിൽ സജീവമായി. അപ്പോഴാണ് ഇന്നലെ വ്യാപകമായി ഇവരുടെയും വിവാഹനിശ്ചയമാണെന്ന വാർത്തകൾ വരുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മുൻപ് കൃതി തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ തങ്ങൾ പ്രണയത്തിൽ അല്ലെന്ന് വെളിപ്പെടുത്തിരുന്നു. അഭ്യൂഹങ്ങൾ തീർത്തും അടിസ്ഥാനരഹിതമാണെന്ന് കൃതി വ്യക്തമാക്കിയിരുന്നു. അതേസമയം ‘സലാർ’ ആണ് പ്രഭാസിന്റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൃഥ്വിരാജ് പ്രധാന വേഷത്തിൽ എത്തുന്നു. ശ്രുതി ഹാസൻ ആണ് നായിക.

Hot Topics

Related Articles