എടത്വയിൽ പമ്പ നദിയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി ; മൃതദേഹം കണ്ടെത്തിയത് ഹോട്ടൽ ജീവനക്കാരന്റേത്

എടത്വ: ഹോട്ടല്‍ ജീവനക്കാരന്റെ മ്യതദേഹം എടത്വ പാലത്തിന് താഴെ പമ്പാനദിയില്‍ കാണപെട്ടു. കാവാലം അഞ്ചാം വാര്‍ഡ് കൊച്ചുമുണ്ടടിത്തറ പൊന്നപ്പന്റെ മകന്‍ നിതിന്റെ (26) മൃതദേഹമാണ് നദിയില്‍ പൊന്തിയ നിലയില്‍ കാണപ്പെട്ടത്. ഇന്നലെ രാവിലെയാണ് മൃതദേഹം കണ്ടത്. എടത്വയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ ബില്ലിങ് സെക്ഷനില്‍ ജോലി ചെയ്ത് വരുകയായിരുന്നു. എടത്വ പോലീസ് മേല്‍ നടപടി സ്വീകരിച്ച് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു . ഓമന മാതാവും ഒരു സഹോദരിയുമുണ്ട്.

Hot Topics

Related Articles