കളക്ടറേറ്റ് മാർച്ചിൽ പങ്കെടുത്ത പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പിട്ട് കേസ് എടുത്ത സംഭവം : പേടിപ്പിക്കാൻ ശ്രമിക്കേണ്ടന്ന് നാട്ടകം സുരേഷ്

കോട്ടയം: കേരള ബജറ്റിൽ നികുതി കൊള്ള ആരോപിച്ച് കൊണ്ട് കോൺഗ്രസ്‌ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കളക്ടറേറ്റ് മാർച്ചിൽ പങ്കെടുത്ത പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പിട്ട് കേസ് എടുത്ത സംഭവത്തിൽ “പേടിപ്പിക്കാൻ ശ്രമിക്കേണ്ടന്ന് നാട്ടകം സുരേഷ് “എന്ത് വിലകൊടുത്തും പ്രവർത്തകരെ സംരക്ഷിക്കും എന്നും വരും ദിവസങ്ങളിൽ പ്രതിഷേധം ശക്തമാക്കും എന്നും അദ്ദേഹം വ്യക്തമാക്കി.

പ്രവർത്തകർക്ക്‌ നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ റോഡ് പൊളിഞ്ഞു പോയതും പൊതു ഗതാതം തടസ്സപ്പെടുത്തൽ, സർക്കാർ സാമഗിരികൾക്ക് കേടുപാടുകൾ വരുത്തി,പോലീസ് കൃത്യനിർവ്വഹണം തടസ്സപ്പെടുത്തി എന്നതടക്കം ഉള്ള കാര്യങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് പോലീസ്  കേസെടുത്തത്‌, പോലീസ് കരിനിയമങ്ങൾ ചാർത്തി കോൺഗ്രസ്സ്‌ സമരങ്ങളെ ഒതുക്കാമെന്ന് വിചാരിക്കണ്ട എന്നും നാട്ടകം സുരേഷ് പറഞ്ഞു. 

Hot Topics

Related Articles