പിടിച്ചെടുക്കാതിരിക്കാൻ കടലിൽ എറിഞ്ഞത് 17 കിലോ സ്വർണം; കടലിലെ കസ്റ്റംസ് പരിശോധനയിൽ വീണ്ടെടുത്തത് പത്ത് കോടിയുടെ സ്വർണം

ചെന്നൈ: കോസ്റ്റ് ഗാർഡിനെ ഭയന്ന് കള്ളക്കടത്തുകാർ കടലിൽ ഉപേക്ഷിച്ച സ്വർണം വീണ്ടെടുത്തു. കഴിഞ്ഞ ദിവസം മധുരയ്ക്ക് സമീപമുള്ള രാമനാഥപുരത്ത് കടലിൽ വലിച്ചെറിയപ്പെട്ട 17.74 കിലോ ഗ്രാം സ്വർണമാണ് സ്‌കൂബ ഡ്രൈവർമാർ വീണ്ടെടുത്തത്.

10 കോടിയിൽ അധികം വില വരുന്ന സ്വർണമാണ് പ്രത്യേക ഓപ്പറേഷന്റെ ഭാഗമായി കോസ്റ്റ് ഗാർഡ് വീണ്ടെടുത്തത്.
ശ്രീലങ്കയിലെ സാമ്ബത്തിക പ്രതിസന്ധി മൂലം കടൽവഴിയുള്ള കള്ളക്കടത്തിൽ വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു. മയക്കുമരുന്ന്, പുകയില ഉത്പന്നങ്ങൾ, വസ്ത്രം എന്നിവ കടത്താറുണ്ട് എന്നാണ് വിവരം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇത്തരത്തിൽ ശ്രീലങ്കയിൽ നിന്നും മണ്ഡപം തീരത്തേയ്ക്ക് സ്വർണം കടത്തുന്നതായി റവന്യൂ ഇന്റലിജൻസ് വിഭാഗത്തിന്റെ രഹസ്യ വിവരം ഇന്ത്യൻ കോസ്റ്റ് ഗാർഡിന് ലഭിച്ചിരുന്നു. തുടർന്ന് കോസ്റ്റ് ഗാർഡ് സ്റ്റേഷൻ ഡിആർഐയുടെ സംയുക്ത സംഘത്തോടൊപ്പം കടലിലെ നിരീക്ഷണം ശക്തമാക്കി. ബുധനാഴ്ച രാത്രിയിൽ സംശയാസ്പദമായ രീതിയിൽ ഒരു ബോട്ട് കണ്ടെത്തുകയായിരുന്നു.എന്നാൽ ബോട്ടിലെ ജീവനക്കാർ സ്വർണം കോസ്റ്റ് ഗാർഡിന്റെ കൈയിൽപ്പെടാതിരിക്കാനായി മണ്ഡപം തീരത്ത് കടലിലെറിയുകയായിരുന്നു.

കള്ളക്കടത്തുകാർ സ്വർണം കടലിലെറിഞ്ഞതായി കണ്ടെത്തിയതിന് പിന്നാലെ തീരസംരക്ഷണ സേന പ്രദേശം വളഞ്ഞ് സ്‌കൂബ ഡ്രൈവർമാരെ എത്തിച്ചു. തുടർന്ന് നടന്ന പരിശോധനയിൽ കടലിന്റെ അടിത്തട്ടിൽ നിന്നും 17.74 കിലോ ഗ്രാം തൂക്കമുള്ള സ്വർണക്കട്ടികൾ കണ്ടെത്തുകയായിരുന്നു. സ്വർണം കടത്താൻ ശ്രമിച്ചതിന് ബോട്ടിലെ ജീവനക്കാരായ നാഗൂർ കാണി, സാഗുബർ സാദിക്, മുഹമ്മദ് സമീർ എന്നിവർ നിലവിൽ മറൈൻ പൊലീസിന്റെ കസ്റ്റഡിയിലാണ്.

Hot Topics

Related Articles