ബംഗളൂരു: എഡ്യുടെക് കമ്പനിയായ ബൈജൂസിൽ ചെലവു ചുരുക്കലിന്റെ ഭാഗമായി കമ്പനിയുടെ നഗരത്തിലെ ഏറ്റവും വലിയ ഓഫീസ് ഒഴിഞ്ഞതായ റിപ്പോർട്ടുകൾ. ബംഗളൂരുവിൽ ബൈജൂസിന് മൂന്ന് ഓഫീസ് സ്‌പെയ്‌സുകളിൽ, 5.58 ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള കല്യാണി ടെക് പാർക്കാണ് കഴിഞ്ഞദിവസം ഒഴിഞ്ഞത്. കൂടാതെ പ്രസ്റ്റീജ് ടെക് പാർക്കിലെ മറ്റൊരു ഓഫീസ് സ്പെയ്സും ബൈജൂസ് ഒഴിഞ്ഞതായാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
ഈ കെട്ടിടത്തിൽ ഉണ്ടായിരുന്ന ഒമ്പത് നിലകളിൽ രണ്ടെണ്ണമാണ് ഒഴിഞ്ഞത്. ഈ മാസം 23 മുതൽ, ജീവനക്കാരോട് അവരുടെ വീടുകളിൽ നിന്നോ മറ്റോ ജോലി ചെയ്യാൻ കമ്പനി ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്. എന്നാൽ ബൈജൂസിന് രാജ്യത്തുടനീളം വാടകയ്ക്ക് എടുത്ത നിരവധി ഓഫീസ് സ്പെയ്സുകൾ ഉണ്ടെന്നും, ഓഫീസുകൾ ഒഴിപ്പിക്കുന്നതും വിപൂലീകരിക്കുന്നതും, കമ്പനിയുടെ പ്രവർത്തന കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണെന്നുമാണ് കമ്പനി വക്താക്കളുടെ പ്രതികരണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിജയക്കുതിപ്പുകൾ നടത്തിയ കമ്പനി കഴിഞ്ഞ കുറച്ചു മാസങ്ങളായി നിയമപരവും സാമ്പത്തികവുമായ പ്രശ്‌നങ്ങളിലാണ്. കഴിഞ്ഞ മാസം കമ്പനിയുടെ മൂല്യനിർണ്ണയം 8.2 ബില്യൺ ഡോളറായി കുറഞ്ഞിരുന്നു. 2022 ൽ ബൈജൂസ് രണ്ട് തവണകളിലായി 3,000-ത്തിലധികം പേരെ പിരിച്ച് വിടുകയും ചെയ്തിരുന്നു.