നിയമസഭയിലെ ബഹളത്തിനിടെ പ്രതിപക്ഷ നേതാവ് പിണറായി വിജയനോട് കെഎന്‍ ബാലഗോപാലിന്റെ ഭാഗത്തുനിന്ന് ഉണ്ടായ പെരുമാറ്റം ശരിയായില്ലെന്ന് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. പിണറായി വിജയന് കേരളത്തില്‍ രണ്ടുതവണ മുഖ്യമന്ത്രിയായ സീനിയര്‍ നേതാവാണെന്നും സഭാനേതാവ് എന്ന നിലയില്‍ അദ്ദേഹത്തിന് അര്‍ഹമായ ആദരവ് നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയനെ പ്രായാധിക്യം തളര്‍ത്തുന്നുണ്ടോ എന്ന ചോദ്യത്തിനുള്ള മറുപടിയായാണ് തിരുവഞ്ചൂര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
‘എല്ലാവര്ക്കും പ്രായം ആവില്ലേ, ഓള്‍ഡ് ഈസ് ഗോള്‍ഡ് എന്നു പറയുന്നതുപോലെ പ്രായം ചെല്ലുംതോറും പക്വത അങ്ങോട്ട് വര്‍ധിക്കും. പക്വത ഉള്ളപ്പോള്‍ എപ്പോഴും എടുത്തുചാടി ഒരു സ്പ്രിങ് ആക്ഷനില്‍ ഇരിക്കേണ്ട കാര്യമില്ലല്ലോ. അതിനെ അവരുടെ അവശതയായിട്ടോ അല്ലെങ്കില്‍ അവരുടെ മേലായികയായിട്ടോ നമ്മള് ചിത്രീകരിക്കേണ്ട കാര്യമില്ലല്ലോ. അദ്ദേഹം പറയേണ്ട സമയത്ത് അദ്ദേഹം പറയും. അദ്ദേഹത്തിന് ഒരു പ്രത്യേക ഗുണമുണ്ട്, പറഞ്ഞാല്‍ കറക്റ്റ് ആയിട്ട് അത് ഷാര്‍പ്പ് പോയിന്റില്‍ ആയിരിക്കും വന്നു നില്‍ക്കുന്നത്.-തിരുവഞ്ചൂർ പറഞ്ഞു.


