ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയാലും മാപ്പു പറയില്ലെന്ന് പറയുന്ന രാഹുൽഗാന്ധിയിലാണ് പ്രതീക്ഷ: രാഹുൽ മാങ്കൂട്ടത്തിൽ ; യൂത്ത് കോൺഗ്രസ് എടത്വ മണ്ഡലം പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു

എടത്വ: ആ ജീവാനന്ത കാല വിലക്ക് ഏര്‍പ്പെടുത്തിയാലും മാപ്പ് പറയില്ല എന്ന് പ്രഖ്യാപിക്കുന്ന രാഹുല്‍ ഗാന്ധിയിലാണ് രാജ്യത്തിന്റെ പ്രതീക്ഷ എന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കുട്ടത്തില്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് എടത്വ മണ്ഡലം പൊതുസമ്മേളനം ഉത്ഘാടനം ചെയ്യുക ആയിരുന്നു അദേഹം. മണ്ഡലം പ്രസിഡന്റ് നിബിന്‍ കെ തോമസ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ടിജിന്‍ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. വെട്ടുതോട് പാലത്തിനു സമീപത്ത് നിന്നാരംഭിച്ച യുവജനറാലി യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് നോബിന്‍ പി ജോണ്‍ പതാക ജാഥ ക്യാപ്റ്റന്‍ നിബിന്‍ കെ തോമസിന് കൈ മാറി ഫ്‌ളാഗ് ഓഫ് ചെയ്തു . ഡി സി സി വൈസ് പ്രസിഡന്റ് സജി ജോസഫ്, ജസ്റ്റിന്‍ മാളിയേക്കല്‍, ബ്ലെസ്റ്റന്‍ തോമസ്, ജിന്‍സി ജോളി, ലിജി വര്‍ഗീസ്, അല്‍ഫോന്‍സ് ആന്റണി, ദിബിഷ് കൊട്ടാരത്തില്‍, ഷിബിന്‍ സെബാന്‍, ആനി ഈപ്പന്‍, മറിയാമ്മ ജോര്‍ജ്, ആന്‍സി ബിജോയ്, സ്റ്റാര്‍ലി ജോസഫ്, ബിന്ദു തോമസ്, എം വി സുരേഷ്, ആന്റണി കണ്ണംകുളം, സാജന്‍ തൈശേരില്‍, ജിജു ചുരപറമ്പില്‍, അനൂപ് സദാനന്ദന്‍, എസ്. സനല്‍കുമാര്‍, ജെറിന്‍ വണ്ടകത്തില്‍, ജിക്കു ജെയിംസ്, ജിയോ ചേന്നങ്കര, ഷൈജപ്പന്‍, വിശ്വന്‍ വെട്ടത്തില്‍, പി എസ് തോമസ്, ജോസി പറത്തറ, വില്‍സണ്‍ ചാക്കോ, ജോളി ലൂക്കോസ്, മനോജ് മാത്യു, മോളി അജിത്, സുബിന്‍ നെറ്റിത്തറ, എന്നിവര്‍ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles