ബംഗ്ലാദേശ് പ്രധാനമന്ത്രി  ഷേഖ് ഹസീനയുടെ ഉന്നത ഉപദേശക സമിതിയംഗവും വിദേശകാര്യ വകുപ്പിലെ പ്രധാനിയുമായ മുഹമ്മദ് സിയാവുദ്ദീൻ്റെ  നേതൃത്വത്തിലുള്ള സംഘം താഴത്തങ്ങാടി ജുമുഅ മസ്ജിദ് സന്ദർശിച്ചു 

കോട്ടയം : ബംഗ്ലാദേശ് പ്രധാനമന്ത്രി  ഷേഖ് ഹസീനയുടെ ഉന്നത ഉപദേശക സമിതിയംഗവും വിദേശകാര്യ വകുപ്പിലെ പ്രധാനിയുമായ മുഹമ്മദ് സിയാവുദ്ദീൻ്റെ  നേതൃത്വത്തിലുള്ള സംഘം താഴത്തങ്ങാടി ജുമുഅ മസ്ജിദ് ഇന്നലെ സന്ദർശിക്കാൻ എത്തി. ജമാഅത്ത് പ്രസിഡന്റ് കെ.കെ മുഹമ്മദ് സാലിയുടെ നേതൃത്വത്തിൽ കമ്മറ്റി അംഗങ്ങൾ ചേർന്നു സ്വീകരിച്ചു. 

ഒരു സ്വപ്നത്തിലെന്ന പോലെ എട്ട് കൽ ചുവരുകളിൽ വിരിഞ്ഞ ഈ മസ്ജിദ് വാസ്തു ശിൽപകലയുടെ ഏറ്റവും സൂക്ഷ്മമായ കാഴ്ചകളുടെ വേദിയാണന്നും ഈ അപൂർവ ചാരുത ഞങ്ങളെ വിസ്മയിപ്പിച്ചെന്നും അമേരിക്ക ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിൽ ബംഗ്ലാദേശിന്റെ അംബാസിഡര്‍ ആയിരുന്ന സിയാവുദ്ദീൻ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജമാഅത്ത് കമ്മിറ്റി നൽകിയ സ്വീകരണങ്ങൾക്ക് നന്ദിയർപ്പിച്ച് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ബന്ധപ്പെട്ട വേദികളിൽ എല്ലാം കേരളത്തിലെ പൗരാണിക പ്രൗഢിയുടെ നിദർശനമായ താഴത്തങ്ങാടി ജുമാ മസ്ജിദിനെ പറ്റി സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദിയിൽ നടത്തിയ  മറുപടി പ്രഭാഷണം താഴത്തങ്ങാടി ഇമാം അബൂശമ്മാസ് മൗലവി പരിഭാഷപ്പെടുത്തി. ഇഷാ നമസ്കാരത്തിലും ദുആയിലും പങ്കെടുത്ത് എല്ലാവർക്കും അഭിവാദ്യമർപ്പിച്ചാണ് അദ്ദേഹം യാത്രയായത്.

Hot Topics

Related Articles