മംഗളൂരു സ്‌ഫോടനക്കേസ് എൻഐഎയ്ക്ക്; കർണ്ണാടക സർക്കാർ കേന്ദ്രത്തിന് കത്തയച്ചു; സ്‌ഫോടനം ഏറ്റെടുത്ത തീവ്രവാദ സംഘടനയുടെ കത്ത് പൊലീസിന് ലഭിച്ചു

ന്യൂഡൽഹി : മംഗളുരു സ്‌പോടനക്കേസ് അന്വേഷണം എൻ.ഐ.എയ്ക്ക് കൈമാറാൻ ശുപാർശ. ഇക്കാര്യം വിശദമാക്കി കർണാടക സർക്കാർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചു. മംഗളൂരു സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് റെസിസ്റ്രൻസ് കൗൺസിൽ എന്ന സംഘടന ഏറ്റെടുത്തിരുന്നു. ഇവരുടെ പേരിലുള്ള കത്ത് പൊലീസിന് ലഭിച്ചു.

മംഗളൂരു പൊലീസിന്റെ ഇന്റലിജൻസ് യൂണിറ്റിനാണ് കത്ത് ലഭിച്ചത്. മംഗളൂരു സ്‌ഫോടനത്തിന്റെ പൂർണ ഉത്തരവാദിത്തം ഇസ്ലാമിക് റെസിസ്റ്രൻസ് കൗൺസിൽ എന്ന സംഘടനയ്ക്കാണെന്നും കത്തിൽ പറയുന്നു. പ്രശസ്തമായ മഞ്ജുനാഥ ക്ഷേത്രത്തിൽ സ്‌ഫോടനം നടത്തുകയായിരുന്നു ലക്ഷ്യമെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. കൂടാതെ പ്രത്യേക അന്വേഷണ സംഘത്തിന്റെ ചുമതലയിലുള്ള അലോക് കുമാർ എസിപിയെ ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള വരികളും കത്തിലുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അദ്ദേഹത്തിന്റെ ജീവൻ തന്നെ അപകടത്തിലാക്കും എന്നാണ് എഴുതിയിരിക്കുന്നത്.എന്നാൽ മുമ്ബ് ഈ സംഘടനയെ പറ്റി കേട്ടിട്ടില്ലെന്നും മറ്റ് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നുമാണ് കർണാടക പൊലീസ് വ്യക്തമാക്കിയത്. കത്തിനെ സംബന്ധിച്ച് പൊലീസ് അന്വേഷണം തുടങ്ങി.

ഇസ്ലാമിക് റെസിസ്റ്റൻസ് കൗൺസിൽ ഒരു വാട്‌സാപ്പ് കൂട്ടായ്മ ആണെന്ന് പൊലീസ് വ്യക്തമാക്കി. ഈ വാട്‌സാപ്പ് കൂട്ടായ്മ കേന്ദ്രീകരിച്ചാണ് അന്വേഷണം. സ്‌ഫോടനം നടത്തിയ മുഹമ്മദ് ഷാരിഖും ഒളിവിലുള്ള പ്രധാന സൂത്രധാരൻ താഹയും അൽ ഹിന്ദ് സംഘടനയിലെ അംഗങ്ങളാണെന്നതിന്റെ രേഖകളും പൊലീസിന് ലഭിച്ചു. കൊച്ചി, മധുര എന്നിവിടങ്ങൾ കേന്ദ്രീകരിച്ചും എസ്.ഐ.ടിയുടെയും എൻ.ഐ.എയുടെയും അന്വേഷണം വിപുലമാക്കി.

Hot Topics

Related Articles