ഗുജറാത്ത് തിരഞ്ഞെടുപ്പ് റാലിയ്ക്കിടെ വേദിയിലേയ്ക്കു ഡ്രോൺ..! സുരക്ഷാ വീഴ്ചയിൽ അന്വേഷണം

ന്യൂഡൽഹി: ഗുജറാത്തിൽ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണ റാലിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേർക്ക് ഡ്രോൺ പറന്നെത്തിയതായി റിപ്പോർട്ട്. ബൽവയിൽ മോദി പങ്കെടുത്ത റാലിക്കിടെയാണ് സംഭവം. ഡ്രോൺ എൻ.എസ്.ജി ഉദ്യോഗസ്ഥൻ വെടിവച്ചിട്ടതിനെ തുടർന്നാണ് വിവരം പുറത്തുവന്നത്. സംഭവത്തിൽ ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്, സുരക്ഷാ വീഴ്ചയിൽ വിവിധ കേന്ദ്ര ഏജൻസികൾ അന്വേഷണം ആരംഭിച്ചു.

ഡിസംബർ ഒന്നിനും അഞ്ചിനുമായി നടക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണ പരിപാടിയിൽ പങ്കെടുക്കാനാണ് മോദി ഗുജറാത്തിൽ എത്തിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഡ്രോണിൽ സംശയകരമായ ഒന്നും കണ്ടെത്തിയിട്ടില്ല എന്നാണ് പൊലീസ് അറിയിച്ചത്. അതേസമയം നിരോധിത മേഖലിയിൽ ഡ്രോൺ എങ്ങനെ പറന്നുവന്നു എന്നതിനെക്കുറിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. വ്യാഴാഴ്ച ഗുജറാത്തിൽ നടന്ന നാലുറാലികളിലാണ് മോദി പങ്കെടുത്തത്. പാലൻപുർ, മൊഡാസ, ദാഹെഗാം, ബൽവ എന്നീ മേഖലകളിലായിരുന്നു റാലികൾ സംഘടിപ്പിച്ചിരുന്നത്.

Hot Topics

Related Articles