സ്ട്രോങ് റൂമിന് മുന്നില്‍ അതീവ നാടകീയ രംഗങ്ങള്‍ : ബാലറ്റ് ബോക്സുകള്‍ അനധികൃതമായി തുറക്കാൻ ശ്രമം നടന്നെന്ന ആരോപണവുമായി തൃണമൂല്‍ കോണ്‍ഗ്രസ്; പ്രതിഷേധം

കൊല്‍ക്കത്ത: നിയമസഭ തെരഞ്ഞെടുപ്പിന്‍റെ വിധി അറിയാൻ 3 ദിവസം മാത്രം ശേഷിക്കെ പശ്ചിമബംഗാളില്‍ സ്ട്രോങ് റൂമിന് മുന്നില്‍ അതീവ നാടകീയ രംഗങ്ങള്‍. കൊല്‍ക്കത്ത ഇൻഡോർ സ്റ്റേഡിയത്തിലെ സ്ട്രോങ് റൂമിലുള്ള ബാലറ്റ് ബോക്സുകള്‍ അനധികൃതമായി തുറക്കാൻ ശ്രമം നടന്നെന്ന ആരോപണവുമായി തൃണമൂല്‍ കോണ്‍ഗ്രസ് പ്രവർത്തകൻ വലിയ പ്രതിഷേധമുയർത്തി. സ്ട്രോങ് റൂമിന് പുറത്തെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവിട്ടാണ് ടി എം സിയുടെ ഗുരുതര ആരോപണം. ബി ജെ പിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് ബാലറ്റ് ബോക്സുകള്‍ തുറക്കാൻ ശ്രമിക്കുന്നുവെന്നും, മറ്റ് പാർട്ടി പ്രതിനിധികളുടെ സാന്നിധ്യമില്ലാതെയാണ് നീക്കമെന്നും ആരോപിച്ചാണ് ടി എം സി പ്രതിഷേധം കടുപ്പിച്ചത്. സംഭവമറിഞ്ഞ് മുഖ്യമന്ത്രി മമത ബാനർജിയും മന്ത്രിമാരുമടക്കം ഇവിടെയെത്തി സ്ട്രോങ് റൂമിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. സ്ഥലത്തെത്തിയ ടി എം സി പ്രവർത്തകരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ ഉന്തും തള്ളും സംഘർഷവുമുണ്ടായതോടെ മേഖലയില്‍ അതീവ ജാഗ്രത തുടരുകയാണ്. അതിനിടയില്‍ ബി ജെ പി നേതാക്കളും സ്ഥലത്തെത്തി. ടി എം സി ഭീകരവസ്ഥ ഉണ്ടാക്കാൻ നോക്കുന്നു എന്ന് പറഞ്ഞ ബി ജെ പി നേതാക്കള്‍, അഭ്യൂഹങ്ങള്‍ മാത്രമാണ് മമതയും കൂട്ടരും പ്രചരിപ്പിക്കുന്നതെന്നും അഭിപ്രായപ്പെട്ടു.

Advertisements

എക്സിറ്റ്പോളുകള്‍ തള്ളി മമത


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പശ്ചിമ ബംഗാളില്‍ ബി ജെ പി തരംഗമെന്ന എക്സിറ്റ്പോള്‍ ഫലങ്ങളെല്ലാം നേരത്തെ മുഖ്യമന്ത്രി മമത ബാനർജി തള്ളിക്കളഞ്ഞിരുന്നു. ആറിലധികം ഏജൻസികള്‍ ഇതുവരെ ബി ജെ പി വിജയിക്കുമെന്ന് പറഞ്ഞപ്പോള്‍ ഒരു ഏജൻസി മാത്രമാണ് ടി എം സിക്ക് സാധ്യത പറഞ്ഞത്. എന്നാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ബംഗാളിലെ എക്സിറ്റ് പോളുകള്‍ മിക്കവാറും പാളിയത് ചൂണ്ടിക്കാട്ടി പ്രവചനങ്ങളെല്ലാം തള്ളുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ്. 221 സീറ്റുകള്‍ നേടി നാലാമതും ഭരണം തുടരുമെന്നും മമത ബാനർജി പ്രഖ്യാപിച്ചു. പ്രവചനങ്ങള്‍ ബി ജെ പി ഗൂഢാലോചനയാണെന്നും 24 മണിക്കൂറും ടി എം സി പ്രവർത്തകർ വോട്ടിംഗ് കേന്ദ്രങ്ങളിലടക്കം ജാഗ്രത പാലിക്കണമെന്നും മമത ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കൊല്‍ക്കത്ത ഇൻഡോർ സ്റ്റേഡിയത്തിലെ സ്ട്രോങ് റൂമിലെ ബാലറ്റ് ബോക്സുകള്‍ അനധികൃതമായി തുറക്കാൻ ശ്രമം നടന്നുവെന്ന് ആരോപിച്ചുകൊണ്ട് സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവിട്ട് ടി എം സി പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയത്.

Hot Topics

Related Articles