വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ചോറിന് പകരം കഴിക്കാം ഈ ഭക്ഷണങ്ങൾ…

വയറിലെ കൊഴുപ്പിനെ പുറംതള്ളാനും വണ്ണം കുറയ്ക്കാനും ആദ്യം ചെയ്യേണ്ടത് ചോറിന്‍റെ അളവ് കുറയ്ക്കുക എന്നതാണ്. കാരണം ചോറില്‍ കലോറിയും കാർബോഹൈഡ്രേറ്റും ധാരാളം അടങ്ങിയിട്ടുണ്ട്. കാർബോഹൈഡ്രേറ്റിന്റെ അളവ് കൂടുന്നത് ശരീരത്തില്‍ കൊഴുപ്പടിയാന്‍ കാരണമാകും. അതിനാല്‍ വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഉച്ചയ്ക്ക് ചോറിന് പകരം കാര്‍ബോയും കലോറിയും കുറഞ്ഞ ഭക്ഷണങ്ങള്‍ കഴിക്കുക. അത്തരം ചില  ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

1. ചീര സൂപ്പ്


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഫൈബര്‍ അടങ്ങിയതും കലോറി കുറഞ്ഞതുമായ ചീര കൊണ്ടുള്ള സൂപ്പ് ഉച്ചയ്ക്ക് ചോറിന് പകരം കഴിക്കുന്നത് വിശപ്പ് കുറയ്ക്കാനും വയറു കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും.  

2. ബ്രൊക്കോളി റൈസ്

ഫൈബര്‍ അടങ്ങിയതും കാര്‍ബോ കുറഞ്ഞതുമായ ബ്രൊക്കോളി റൈസ് കഴിക്കുന്നതും ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യാന്‍ സഹായിക്കും. 

3. ബ്രൊക്കോളി- ബ്രൌണ്‍ റൈസ്

ഫൈബര്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ചുവന്ന അരി വിശപ്പിനെ നിയന്ത്രിക്കും. അതിനാല്‍ ബ്രൊക്കോളി- ബ്രൌണ്‍ റൈസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത്  വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഗുണം ചെയ്യും. 

4. കോളിഫ്ലവര്‍ റൈസ്

കലോറിയും കാര്‍ബോയും  കുറവുള്ള കോളിഫ്ലവര്‍ റൈസും വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉച്ചയ്ക്ക് കഴിക്കാം.   

5. ബ്രൌണ്‍ റൈസ്

ഫൈബര്‍ ധാരാളം അടങ്ങിയ ചുവന്ന അരി വിശപ്പിനെ നിയന്ത്രിക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും. 

6. ബാര്‍ലി

ഫൈബര്‍ അടങ്ങിയ ബാര്‍ലി ഉച്ചയ്ക്ക് കഴിക്കുന്നതും വിശപ്പ് പെട്ടെന്ന് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും.

7. ഓട്സ്

ഒരു കപ്പ് ഓട്സില്‍ 7.5 ഗ്രാം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഉച്ചയ്ക്ക് ഓട്സ് കഴിക്കുന്നതും വണ്ണം കുറയ്ക്കാന്‍ നല്ലതാണ്. 

8. ഉപ്പുമാവ്

ഫൈബര്‍ ധാരാളം അടങ്ങിയ  ഉപ്പുമാവില്‍ ഫാറ്റ് കുറവാണ്. അതിനാല്‍ ഉച്ചയ്ക്ക് ചോറിന് പകരം ഉപ്പുമാവ് കഴിക്കുന്നതും നല്ലതാണ്. 

Hot Topics

Related Articles