ഒപ്പം വൻ താരനിര : വിജയം നേടാൻ ദിലീപ് കളത്തിൽ : ഭ.ഭ.ബയുടെ പുതിയ പോസ്റ്റർ പുറത്ത്

കൊച്ചി : റിലീസിന് ഒരുങ്ങുന്ന മലയാള ചിത്രങ്ങളില്‍ ഏറെ ശ്രദ്ധേയമായ ദിലീപ് പടം ഭ.ഭ.ബയുടെ പുതിയ പോസ്റ്റർ പുറത്ത്. ഒരു കണ്ണടച്ച്‌ ആരെയോ നോക്കുന്ന തരത്തിലുള്ള ദിലീപ് ആണ് പോസ്റ്ററിലുള്ളത്. പശ്ചാത്തലത്തില്‍ തീയും ആള്‍ക്കൂട്ടവും എല്ലാമുണ്ട്. ചിത്രം തിയറ്ററില്‍ എത്താൻ 30 ദിവസം മാത്രം ശേഷിക്കെ പുറത്തിറങ്ങിയ ഈ പോസ്റ്റർ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. ധനഞ്ജയ് ശങ്കർ എന്ന നവാഗതൻ സംവിധാനം ചെയ്ത ചിത്രം 2025 ഡിസംബർ 18ന് തിയറ്ററില്‍ എത്തും.

Advertisements

ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറില്‍ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രമാണ് ‘ഭ.ഭ.ബ’. പൂർണ്ണമായും മാസ് കോമഡി ആക്ഷൻ എൻ്റെർടൈനറായി അവതരിപ്പിക്കുന്ന ചിത്രത്തില്‍ ദിലീപിനൊപ്പം വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരും വേഷമിടുന്നുണ്ട്. “വേള്‍ഡ് ഓഫ് മാഡ്‌നെസ്സ്” എന്ന ടാഗ് ലൈനോടെയാണ് ചിത്രം അവതരിപ്പിക്കുന്നത്. “ഭയം ഭക്തി ബഹുമാനം” എന്നതിന്റെ ചുരുക്ക രൂപമായിട്ടാണ് “ഭ.ഭ.ബ” എന്ന ടൈറ്റിലോടെ ചിത്രമെത്തുന്നത്. പോസ്റ്റ് പ്രൊഡക്ഷൻ ജോലികള്‍ പുരോഗമിക്കുന്ന ചിത്രത്തില്‍ നടൻ മോഹൻലാല്‍ അതിഥി താരമായും വേഷമിട്ടിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഫാഹിം സഫർ, നൂറിൻ ഷെരീഫ് എന്നിവർ ചേർന്നാണ് ചിത്രം രചിച്ചിരിക്കുന്നത്. സിദ്ധാർത്ഥ് ഭരതൻ, ബൈജു സന്തോഷ് , ബാലു വർഗീസ്, സലിം കുമാർ, അശോകൻ, ദേവൻ, ബിജു പപ്പൻ, ജി. സുരേഷ് കുമാർ, നോബി, വിജയ് മേനോൻ, റിയാസ് ഖാൻ, സെന്തില്‍ കൃഷ്ണാ, റെഡിൻ കിംഗ്സിലി (തമിഴ്), ഷമീർ ഖാൻ (പ്രേമലു ഫെയിം) ഷിൻസ്, ശരണ്യ പൊൻ വണ്ണൻ, നൂറിൻ ഷെറീഫ്, ധനശ്രീ, ലങ്കാ ലഷ്മി, കോറിയോഗ്രാഫർ സാൻ്റി എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്.

വമ്ബൻ ബഡ്ജറ്റില്‍ ഒരുക്കിയ ചിത്രം കോയമ്ബത്തൂർ, പാലക്കാട്, പൊള്ളാച്ചി, കൊച്ചി ഭാഗങ്ങളിലായി ആണ് ചിത്രീകരിച്ചത്. കോ പ്രൊഡ്യൂസേർസ്- ബൈജു ഗോപാലൻ, വി.സി. പ്രവീണ്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- കൃഷ്ണമൂർത്തി. ഛായാഗ്രഹണം – അരുണ്‍ മോഹൻ, സംഗീതം – ഷാൻ റഹ്മാൻ, എഡിറ്റിംഗ് – രഞ്ജൻ ഏബ്രഹാം, വരികള്‍ – കൈതപ്രം, വിനായക് ശശികുമാർ, മനു മഞ്ജിത്ത്, കലാസംവിധാനം – നിമേഷ് താനൂർ, പ്രൊഡക്ഷൻ കണ്‍ട്രോളർ സുരേഷ് മിത്രക്കരി, പിആർഒ – വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാർ.

Hot Topics

Related Articles