കുറവിലങ്ങാട്: കേരള സർക്കാർ സ്ഥാപനമായ ഹരിത കേരള മിഷൻ നവകേരളം കർമപദ്ധതിയുടെ ഭാഗമായി ഏർപ്പെടുത്തിയിരിക്കുന്ന ഹരിത ക്യാമ്പസ് സർട്ടിഫിക്കറ്റിന് കുറവിലങ്ങാട് ദേവമാതാ കോളെജ് അർഹമായി. വിവിധങ്ങളായ വൃക്ഷങ്ങളുടെയും ഉദ്യാനത്തിൻ്റെയും പരിപാലനം, നക്ഷത്രവനം, മഴവെള്ളസംഭരണം, പ്ലാസ്റ്റിക് വിമുക്ത സീറോ വേസ്റ്റ് ക്യാമ്പസ്
എന്നിങ്ങനെ ദേവമാതാ കോളെജ് നടപ്പിലാക്കി വരുന്ന പരിസ്ഥിതി സൗഹൃദ കർമ്മപദ്ധതിക്കുള്ള അംഗീകാരമായാണ് ഈ സാക്ഷ്യപത്രം ലഭിച്ചത്. ഹരിത കേരള മിഷൻ റിസോഴ്സ് പേഴ്സൺ കുമാരി നിജാമോൾ എ.ബി. യുടെ പക്കൽ നിന്ന് കോളെജ് പ്രിൻസിപ്പൽ ഡോ.സുനിൽ സി.മാത്യു സാക്ഷ്യപത്രം ഏറ്റുവാങ്ങി. അധ്യാപകരായ ഡോ.റ്റീന സെബാസ്റ്യൻ, ജസ്റ്റിൻ ജോസ്, റെനീഷ് തോമസ് ഓഫീസ് സൂപ്രണ്ട് സിബി എബ്രാഹം ഐസക്ക് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.