കണ്ടെയ്നർ ലോറിയും ബൈക്കും കൂട്ടിയിടിച്ചു; നവവധുവിന് ദാരുണാന്ത്യം; ഭർത്താവ് ഗുരുതരാവസ്ഥയിൽ

പാലക്കാട്: പുതുശ്ശേരി കുരുടിക്കാട് കണ്ടെയ്നർ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നവവധു മരിച്ചു. കണ്ണന്നൂർ പുതുക്കോട് സ്വദേശിനി അനീഷയാണ്(20) മരിച്ചത്. ഭർത്താവ് കോയമ്പത്തൂർ സ്വദേശി ഷക്കീറിന്(32)ഗുരുതമായി പരിക്കേറ്റു. ഇന്ന് ‌കാലത്ത് 11.00 മണിക്കാണ് അപകടമുണ്ടായത്.

Advertisements

പാലക്കാട് ഭാഗത്ത് നിന്നും കോയമ്പത്തൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ഇവരുടെ ആക്ടീവ മോട്ടോർ സൈക്കിളിൽ അതേ ദിശയിൽ പോകുന്ന കണ്ടെയ്നർ ഇടിക്കുകയായിരുന്നു. ബൈക്കോടിച്ചിരുന്ന ഷക്കീറിന് ഗുരുരമായി പരിക്കേറ്റു. അനീഷയുടെ ഇടുപ്പിലൂടെ കണ്ടെയ്നർ കയറിയിറങ്ങി ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നിർത്തിയിട്ട കണ്ടെയ്നർ എടുക്കുന്ന സമയം ദമ്പതികൾ ഇടതുഭാഗത്ത് കൂടി ഓവർടേക്ക് ചെയ്തതാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.
നെന്മാറ കുനിശേരിയിലെ ബന്ധുവിന്റെ വീട്ടിൽ  വിരുന്നിനു ശേഷം കോയമ്പത്തൂരിലെ ഭർത്താവിന്റെ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.

സംഭവ സ്ഥലത്തുവെച്ചു തന്നെ അനീഷ മരിച്ചു. ജൂൺ 4ാം തീയതി ആയിരുന്നു ഇവരുടെ വിവാഹം. കസബ പൊലീസ് നടപടി സ്വീകരിച്ചു വരികയാണ്.

Hot Topics

Related Articles