പാനൂരിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചു : 8 വയസുകാരന് ദാരുണാന്ത്യം ; പിതാവ് ഗുരുതരാവസ്ഥയിൽ

കണ്ണൂർ: പാനൂർ പുത്തൂരിൽ ബൈക്ക് ലോറിയിൽ ഇടിച്ചുണ്ടായ അപകടത്തിൽ  എട്ട് വയസ്സുകാരൻ മരിച്ചു. കൊളവല്ലൂരിലെ ആദിൽ ആണ് മരിച്ചത്. അപകടത്തിൽ കുട്ടിയുടെ പിതാവ് അൻവറിനും  പരിക്കേറ്റിട്ടുണ്ട്. പിതാവിന്റെ നില  ഗുരുതരമാണെന്നാണ് വിവരം.

Advertisements

സംഭവസ്ഥലത്തുവെച്ചു തന്നെ ആദിൽ മരിച്ചു. അതേസമയം, ആദിലിന്റെ പിതാവ് അൻവറിനും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. അൻവർ ആശുപത്രിയിൽ ചികിത്സയിലാണ്.  അപകടം നടന്നയുടനെ നാട്ടുകാരെത്തി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും അപകട സ്ഥലത്തുവെച്ചുതന്നെ ആദിൽ മരിക്കുകയായിരുന്നു.

Hot Topics

Related Articles